Home> World
Advertisement

OMG Video: വിവാഹാഘോഷങ്ങള്‍ക്കിടെ വധുവിനെ വായുവിലേക്ക് എറിഞ്ഞ് ബന്ധുക്കള്‍...!! പിന്നെ സംഭവിച്ചത്, വീഡിയോ വൈറല്‍

വിവാഹ സീസണ്‍ ആയതോടെ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ്. വിവാഹ ആചാരങ്ങൾക്കൊപ്പം, തമാശകളും ഒപ്പം അവിചാരിതമായി സംഭവിക്കുന്ന അബദ്ധങ്ങളും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

OMG Video: വിവാഹാഘോഷങ്ങള്‍ക്കിടെ വധുവിനെ വായുവിലേക്ക് എറിഞ്ഞ് ബന്ധുക്കള്‍...!! പിന്നെ സംഭവിച്ചത്, വീഡിയോ വൈറല്‍

Bride Video: വിവാഹ സീസണ്‍  ആയതോടെ വിവാഹവുമായി ബന്ധപ്പെട്ട  വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ്.  വിവാഹ ആചാരങ്ങൾക്കൊപ്പം, തമാശകളും  ഒപ്പം അവിചാരിതമായി സംഭവിക്കുന്ന അബദ്ധങ്ങളും   ആളുകള്‍ സോഷ്യല്‍ മീഡിയയില്‍  പോസ്റ്റ് ചെയ്യാറുണ്ട്. 

വിവാഹം ആഘോഷമാണ്. അത് ഏതു വിധത്തില്‍ വ്യത്യസ്തമാക്കം എന്നാണ് ഇന്ന് ആളുകള്‍ ചിന്തിക്കുന്നത്. വധൂവരന്മാരുടെ നൃത്തം, തമാശകള്‍, മറ്റ് വിനോദ പരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തി വിവാഹചടങ്ങുകള്‍കൂടുതല്‍ ആകര്‍ഷകമാക്കാന്‍  ആളുകള്‍ മത്സരത്തിലാണ്.  

വിവാഹത്തോടനുബന്ധിച്ച് നടത്തുന്ന  വിനോദ പരിപാടകള്‍  ചിലപ്പോള്‍  വളരെ അപകടകരമായി മാറാറുണ്ട്.  അത്തരത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ്  ഉപ്പോള്‍ സോഷ്യല്‍  മീഡിയയില്‍  വൈറലായിരിയ്ക്കുന്നത്.  

വിവാഹത്തിനുശേഷം നടന്ന പരിപാടിയ്ക്കിടെ ചിലർ വധുവിനെ വായുവിലേക്ക് എറിയുന്നതായി വീഡിയോയില്‍  കാണാം.  ഒരു പക്ഷേ ചടങ്ങാകാം, അല്ലെങ്കില്‍ പ്ലാന്‍ ചെയ്ത് നടത്തിയ  വിനോദമാകാം.  എന്നാല്‍ വലിയ ഒരു അപകടത്തില്‍ നിന്നും വധു തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നുവെന്ന് വീഡിയോയില്‍  വ്യക്തമാണ്‌.  

വീഡിയോ കാണാം:

ഈ വീഡിയോ വിദേശ രാജ്യത്തുനിന്നുള്ളതാണ്.  വിവാഹ ശേഷമുള്ള വിനോദ പരിപാടികളാണ് ദൃശ്യത്തില്‍ .  വിവാഹശേഷം  വരനും ചില ബന്ധുക്കളും ചേര്‍ന്ന് വധുവിനെ വായുവിലേക്ക് എറിയുന്നത് വീഡിയോയില്‍ കാണാം. വധുവിനെ കൂടുതല്‍ ഉയരത്തില്‍ എറിയാനുള്ള ശ്രമമാണ്  ഇവര്‍ നടത്തുന്നത്.  അതിനിടെ  വധുവിന്‍റെ ബാലൻസ് തെറ്റുകയും നിലത്ത് വീഴുകയും ചെയ്യുന്നു. എന്നാൽ വരൻ  വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചതിനാല്‍  വധു വലിയ ഒരപകടത്തില്‍ നിന്നും  രക്ഷപെട്ടു.  താഴെ വീഴുക യായിരുന്ന വധുവിനെ  വരന്‍ വളരെ അത്ഭുതകരമായി രക്ഷപെടുത്തി. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

നിലത്ത്  വീഴാതെ  രക്ഷപെട്ട വധു താൻ വല്ലാതെ ഭയപ്പെട്ടു പോയി എന്ന്  പറയുന്നത് വീഡിയോയില്‍ കാണാം. 

വളരെ വൈറലായ വീഡിയോ പ്രൊപ്പോസൽ പേജ്  (Proposal page) എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടതിന് ശേഷം വ്യത്യസ്തമായ പ്രതികരണങ്ങളാണ് ആളുകൾ നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More