Home> World
Advertisement

Most Funny Video: വെളുത്തുള്ളി അതായത് ഇഞ്ചി...!! Garlic എന്ന വാക്കിന്‍റെ അര്‍ഥം അറിയാതെ കുഴങ്ങി പാക്കിസ്ഥാന്‍ മന്തി

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ മന്ത്രിസഭയിലെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായ ഫവാദ് ചൗധരി (Fawad Chaudhry) ഒരിക്കല്‍ക്കൂടി തന്‍റെ വിഡ്ഢിത്തം മൂലം വാര്‍ത്തകളില്‍ നിറയുകയാണ്....

Most Funny Video: വെളുത്തുള്ളി അതായത് ഇഞ്ചി...!! Garlic എന്ന വാക്കിന്‍റെ അര്‍ഥം അറിയാതെ കുഴങ്ങി പാക്കിസ്ഥാന്‍ മന്തി

Most Funny Video Today: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി  ഇമ്രാന്‍ ഖാന്‍റെ മന്ത്രിസഭയിലെ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായ  ഫവാദ് ചൗധരി (Fawad Chaudhry) ഒരിക്കല്‍ക്കൂടി തന്‍റെ  വിഡ്ഢിത്തം മൂലം വാര്‍ത്തകളില്‍ നിറയുകയാണ്.... 

വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം നടത്തിയ പ്രസ്താവന കേട്ടാല്‍, നിങ്ങളും ചിരിച്ചുപോകും. പ്രശസ്ത മാധ്യമപ്രവർത്തക നൈല ഇനായത്  ആണ്  മന്ത്രിയുടെ Funny Video ഷെയർ ചെയ്തിരിയ്ക്കുന്നത്.

പാക്കിസ്ഥാനിലെ വിലക്കയറ്റം സംബന്ധിച്ചായിരുന്നു മന്ത്രിയുടെ വാര്‍ത്താ സമ്മേളനം. വാര്‍ത്താ സമ്മേളനത്തില്‍ രാജ്യത്ത് വിലക്കയറ്റം വളരെ കുറഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. 

മന്ത്രി ചൗധരി വാർത്താസമ്മേളനത്തിനിടെ  രാജ്യത്ത്  സവാളയുടെയും വെളുത്തുള്ളിയുടെയും  വില കുറഞ്ഞതായി പറയാനാണ് ശ്രമിച്ചത്.  എന്നാല്‍, ആശയക്കുഴപ്പം അതിരുകടന്ന സാഹചര്യത്തില്‍ മന്ത്രിക്ക് "Garlic" എന്നത്  വെളുത്തുള്ളിയാണോ അതോ ഇഞ്ചിയാണോ എന്ന് ബലമായ സംശയമായി...  അടുത്ത് നിന്നവരോട് ചോദിക്കുകയും ചെയ്തു. ആദ്യം വെളുത്തുള്ളി എന്ന് പറഞ്ഞുകൊടുത്തവര്‍ പിന്നീട് അത്  ഇഞ്ചിയാക്കി മാറ്റി. മന്ത്രി അത് വിശ്വസിക്കുകയും ചെയ്തു.   Garlic അഥവാ "ഇഞ്ചി"യുടെ വിലയും രാജ്യത്ത് കുറഞ്ഞതായി മന്ത്രി പറഞ്ഞൊപ്പിച്ചു....!! 

വീഡിയോ കാണുക: -

എന്തായാലും മന്ത്രിയുടെ  വീഡിയോ  സോഷ്യല്‍ വൈറലാണ്.  ഒരു ഉപയോക്താവ് വെളുത്തുള്ളിയുടെ ഫോട്ടോ പങ്കിട്ട് ചൗധരിയോട് ചോദിയ്ക്കുകയാണ്  ഇത് എന്താണ്? അറിയില്ല എങ്കില്‍ ക്ലാസിന്  പുറത്ത് നിൽക്കുക.... !!  Garlic എന്നാല്‍ വെളുത്തുള്ളി  എന്നും Ginger എന്നാല്‍ ഇഞ്ചി  എന്നാണെന്നും ഒരു ഉപയോക്താവ്  എഴുതി. 

ഇതാദ്യമല്ല മന്ത്രി വിവാദങ്ങളില്‍ കുടുങ്ങുന്നത്.  മുന്‍പ് രാജ്യത്തു നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ചും മന്ത്രി പ്രസ്താവന നല്‍കിയിരുന്നു.  തീവ്രവാദത്തിന് പിന്നിലെ പ്രധാന കാരണം മദ്രസകളല്ല, സ്കൂളുകളും കോളേജുകളുമാണെന്നായിരുന്നു മന്ത്രി ഫവാദ് ചൗധരിയുടെ പരാമര്‍ശം.  തീവ്രവാദത്തെ വേരോടെ പിഴുതെറിയണമെങ്കിൽ അതിനെ ചുറ്റിപ്പറ്റിയുള്ള കഥ മാറ്റേണ്ടതുണ്ടെന്നും  ചൗധരി പറഞ്ഞു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Read More