Home> World
Advertisement

Missile Against South Korea: പ്രകോപനം തുടർന്ന് ഉത്തര കൊറിയ; ദക്ഷിണ കൊറിയക്കെതിരെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു

Missile Against South Korea: ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തിയ നാവിക പരിശീലനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഈ മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

Missile Against South Korea: പ്രകോപനം തുടർന്ന് ഉത്തര കൊറിയ; ദക്ഷിണ കൊറിയക്കെതിരെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു

Missile Against South Korea: വീണ്ടും പ്രകോപനവുമായി ഉത്തര കൊറിയ രംഗത്ത്. അടുത്തിടെ നടന്ന ആയുധ പരിശീലനങ്ങള്‍ക്ക് പിന്നാലെ ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് യുദ്ധ വിമാനങ്ങളേയും കിഴക്കന്‍ തീരമേഖലയിലേക്ക് ബാലിസ്റ്റിക് മിസൈലുകളും അയച്ച് ഉത്തര കൊറിയ. ഇന്ന് പുലര്‍ച്ചയോടെയാണ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയയുടെ സംയുക്ത സേനാ അധികാരി വിശദമാക്കിയത്. ഉത്തര കൊറിയ മിസൈല്‍ വിക്ഷേപണം നടത്തിയ വിവരം ജപ്പാന്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രാലയവും ട്വീറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്. ഒക്ടോബര്‍ എട്ടിനും കിഴക്കന്‍ കടലിലേക്ക് ഉത്തര കൊറിയ സംശയാസ്പദമായി ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണകൊറിയയുടെ യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരകൊറിയ തങ്ങളുടെ എക്കാലത്തെയും ദൈര്‍ഘ്യമേറിയ ആയുധത്തിന്റെ പരീക്ഷണം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പുതിയ സംഭവം. 

Also Read: Corona Virus Update: ലോകം വീണ്ടും കൊറോണ ഭീതിയിലേയ്ക്ക്, ചൈനയില്‍ കണ്ടെത്തിയ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ മാരകം

അടുത്തിടെ ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരിശീലനങ്ങളില്‍ ഏറ്റവും ഒടുവിലത്തേത് ഇതാണെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘ ദൂര ക്രൂയിസ് മിസൈലുകള്‍ പരിശീലിക്കുന്നതിന് വ്യാഴാഴ്ച ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചതായും റിപ്പോർട്ടുണ്ട്.ആണവ ആക്രമണ ശേഷി വികസിപ്പിക്കലിന്‍റെ ഭാഗമായാണ് പുതിയ പരീക്ഷണങ്ങളെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ജപ്പാന് കുറുകെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു.  ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈലാണ് ഉത്തരകൊറിയ തൊടുത്തത്. മിസൈൽ കടലിലാണ് പതിച്ചതെങ്കിലും സംഭവം ജപ്പാനിൽ വലിയ പരിഭ്രാന്തി പരത്തിയിരുന്നു. 

Also Read: വെള്ളത്തിൽ നിന്നും കരയിലേക്കിറങ്ങിയ മുതലയെ വളഞ്ഞ് സിംഹക്കൂട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ഇതിനെ തുടർന്ന് വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തിവയ്ക്കുകയും നിരവധി പേരെ ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തിയ നാവിക പരിശീലനങ്ങള്‍ക്ക് മുന്നറിയിപ്പാണ് നിലവിലെ മിസൈല്‍ പരീക്ഷണത്തിലൂടെ ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.   ഉത്തരകൊറിയ സംശയാസ്പദമായ സാഹചര്യത്തില്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതിനെതീരെ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അടിയന്തര മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Also Read: നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ

തന്‍റെ രാജ്യം ആണവ സജ്ജമാണെന്നും ഉപരോധം അവസാനിപ്പിക്കാൻ എതിരാളി രാഷ്ട്രങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഉത്തര കൊറിയയുടെ ഈ നീക്കമെന്നുമാണ് റിപ്പോർട്ട്.  ദക്ഷിണ കൊറിയയുടെ അതിര്‍ത്തിയില്‍ ഏതാണ്ട് 7 കിലോമീറ്റര്‍ ദൂരത്തേക്ക് ഉത്തര കൊറിയന്‍ യുദ്ധവിമാനങ്ങള്‍ എത്തിയെന്നും അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  മാത്രമല്ല ഉത്തര കൊറിയന്‍ യുദ്ധ വിമാനങ്ങളെ എഫ് -35 ജെറ്റുകളും മറ്റ് യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ദക്ഷിണ കൊറിയ ചെറുത്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാൽ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടില്ലെന്ന്  സംയുക്ത സേനാ അധികാരി വിശദമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഉത്തര കൊറിയ ഇതേ രീതിയിലുള്ള പ്രകോപനങ്ങളുമായി രംഗത്തുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More