Home> World
Advertisement

Nobel prize in Medicine: ചൂടിന്റെയും സ്പർശത്തിന്റെയും രഹസ്യം കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക്

എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പർശനവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവർക്കും പുരസ്കാരം നൽകുന്നതെന്ന് പുരസ്കാര സമിതി.

 Nobel prize in Medicine: ചൂടിന്റെയും സ്പർശത്തിന്റെയും രഹസ്യം കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക്

സ്റ്റോക്ക്ഹോം: 2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ (Nobel) പുരസ്കാരം പ്രഖ്യാപിച്ചു. പതിവുപോലെ ആദ്യം പ്രഖ്യാപിച്ച വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ രണ്ടു പേർ പങ്കിട്ടു. ചൂടും (Temperature) സ്പർശവും (Touch) തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികൾ (Receptors) കണ്ടെത്തിയ അമേരിക്കൻ ഗവേഷകരായ ഡേവിഡ് ജൂലിയസും (David Julius) ആർഡേം പാറ്റ്പൂറ്റിയാനുമാണ് (Ardem Patapoutian) പുരസ്കാരം ലഭിച്ചത്. 

ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ചൂടും, തണുപ്പും, സ്പർശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നാം മനസിലാക്കുന്നത്. ദൈനംദിന ജീവിതത്തിൽ ഇതിനെയെല്ലാം നാം നിസ്സാരമായാണ് കാണുന്നത്. എന്നാൽ എങ്ങനെയാണ് ചൂടും തണുപ്പുമെല്ലാം നമ്മുടെ നാഡീവ്യൂഹത്തിന് മനസ്സിലാക്കാനാകുക? ഈ കണ്ടെത്തലിനാണ് ഈ വർഷത്തെ നോബേൽ പുരസ്കാരമെന്ന് സമിതി അറിയിച്ചു.

Also Read: Black Life Matters മൂവ്മെന്റിന് Nobel Prize നാമനിർദ്ദേശം; പീറ്റർ ഈഡ് എന്ന socialist lawmaker ആണ് നാമനിർദ്ദേശം ചെയ്തത്

ന്യൂയോർക്കിൽ 1955 ൽ ജനിച്ച ജൂലിയസ്, ബെർക്ക്ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നാണ് പി.എച്ച്.ഡി.നേടിയത്. നിലവിൽ സാൻഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറാണ്. 1967 ൽ ലബനണിലെ ബെയ്റൂട്ടിൽ ജനിച്ച പാറ്റ്പൂറ്റിയാൻ, യു.എസിൽ പസദേനയിലെ കാലിഫോർണിയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് പി.എച്ച്.ഡി. നേടിയത്. നിലവിൽ കാലിഫോർണിയയിലെ ലാ ഹോലയിലെ സ്‌ക്രിപ്പ്സ് റിസർച്ചിൽ പ്രൊഫസറാണ്.

Also Read: 'സമാധാനത്തിനുള്ള Nobel Prize എനിക്ക് തന്നെ' -Donald Trump

ഭൗതികശാസ്ത്ര നോബേൽ (Nobel Prize in Physics) നാളെ വൈകുന്നേരം 3.15നായിരിക്കും പ്രഖ്യാപിക്കുക. ഒക്ടോബർ ആറിന് വൈകിട്ട് നാലരയ്ക്കായിരിക്കും രസതന്ത്ര നോബേൽ (Nobel Prize in Chemistry) പ്രഖ്യാപനം. ഒക്ടോബർ ഏഴിന് സാഹിത്യ നോബേലും (Nobel Prize in Literature), ഒക്ടോബർ എട്ടിന് സമാധാന നോബേലും (Nobel Prize in Peace) പ്രഖ്യാപിക്കും, ഒക്ടോബർ 11നായിരിക്കും സാമ്പത്തിക ശാസ്ത്ര നോബേൽ (Nobel Prize in Economic Sciences) പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം, ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന് മൂന്ന് വൈറോളജിസ്റ്റുകൾക്കാണ് പുരസ്കാരം ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More