Home> World
Advertisement

WHO: ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ലോകാരോഗ്യ സംഘടന, Corona Virusന്‍റെ ഉത്ഭവം സംബന്ധിച്ച് തെളിവില്ല

പ്രതീക്ഷിച്ചുപോലെതന്നെ വൈറസ് വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്താതെ ലോകാരോഗ്യസംഘടന... Corona Virusന്‍റെ ഉത്ഭവം സംബന്ധിച്ച്തെളിവ് കണ്ടെത്താനായില്ലെന്ന് WHO...

WHO: ചൈനയ്ക്ക്  ക്ലീന്‍ ചിറ്റ്  നല്‍കി ലോകാരോഗ്യ സംഘടന, Corona Virusന്‍റെ ഉത്ഭവം സംബന്ധിച്ച് തെളിവില്ല

ഷാങ്ഹായി:  പ്രതീക്ഷിച്ചുപോലെതന്നെ  വൈറസ് വ്യാപനത്തില്‍  ചൈനയെ കുറ്റപ്പെടുത്താതെ  ലോകാരോഗ്യസംഘടന...    Corona Virusന്‍റെ ഉത്ഭവം സംബന്ധിച്ച്തെളിവ് കണ്ടെത്താനായില്ലെന്ന് WHO...

ലോകത്തെ പിടിച്ചുലച്ച  കോവിഡ്-19 ((Covid-19) എന്ന മഹാമാരിയുടെ  ഉത്ഭവം സംബന്ധിച്ച യാതൊരു  തെളിവും കണ്ടെത്താനായില്ല എന്ന്  വ്യക്തമാക്കി  ലോകാരോഗ്യസംഘടന (World Health Organisation).  ലോകാരോഗ്യസംഘടനയും ചൈനയും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ്  ഞെട്ടിക്കുന്ന  ഈ വിവരം പുറത്തുവിട്ടത്.

മൃഗങ്ങളില്‍നിന്നാണ് വൈറസ് പടര്‍ന്നത് എന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യസംഘടന (WHO) വ്യക്തമാക്കി. കൂടാതെ,  വൈറസിന്‍റെ ഉത്തഭവം സംബന്ധിച്ച യാതൊരു  തെളിവും  കണ്ടെത്താനായിട്ടില്ലെന്നും സംഘടന പ്രതിനിധികള്‍  അറിയിച്ചു. നേരത്തെ വൈറസിന്‍റെ  ഉത്ഭവം  വുഹാനിലെ വൈറോളജി ലാബില്‍ നിന്നും ആണെന്നതിന് തെളിവുകള്‍ ഇല്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഗവേഷണ സംഘം വ്യക്തമാക്കിയിരുന്നു.

2019 അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്നാണ് കൊറോണ വൈറസ്  (Corona Virus) പൊട്ടിപ്പുറപ്പെട്ടത്. രോഗവ്യാപനം സംബന്ധിച്ച അന്വേഷണം വേണമെന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ്  ചൈന ഏറെ വൈകിയെങ്കിലും  അന്വേഷണത്തിന് അനുവദിച്ചത്. വൈറസിന്‍റെ  ഉത്ഭവം അന്വേഷിച്ച്‌ കണ്ടെത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘമാണ്  ചൈനയില്‍ എത്തിയത്.

വുഹാനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി, ഹൂബെയ് ആശുപത്രി, വുഹാനിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ മായ്ഷാസൂ, ജിന്‍യിന്റാന്‍ ആശുപത്രി എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തിയിരുന്നു. WHOയുടെ പരിശോധനയുടെ ഫലമായുള്ള റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ലോകം.

Also read: Bill Gates: ലോകത്തെ ഞെട്ടിച്ച്‌ വീണ്ടും പ്രവചനം, വരാനിരിയ്ക്കുന്നത് വലിയ രണ്ട് ദുരന്തങ്ങള്‍

ലോകത്താദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ് എന്നതിനാലാണ് സംഘം വുഹാന്‍ സന്ദര്‍ശിച്ചത്. വുഹാന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയാണ് കോവിഡിന്‍റെ ഉത്ഭവസ്ഥാനം എന്ന ആരോപണം തുടക്കം മുതല്‍ക്കെ അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍  ഉയര്‍ത്തി യിരുന്നു. എന്നാല്‍, ചൈന അതെല്ലാം  നിഷേധിക്കുകയായിരുന്നു.

Read More