Home> World
Advertisement

ലാസ് വേഗാസ് വെടിവയ്പ്പ്: തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ

ഞായറാഴ്ച ലാസ് വേഗാസില്‍ നടന്ന വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) വ്യക്തമാക്കി.

ലാസ് വേഗാസ് വെടിവയ്പ്പ്: തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ

ലാസ് വേഗാസ്: ഞായറാഴ്ച ലാസ് വേഗാസില്‍  നടന്ന വെടിവെപ്പുമായി തീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) വ്യക്തമാക്കി. 

58 പേര്‍ മരിക്കാനിടയായ വെടിവെപ്പ് നടത്തിയ സ്റ്റീഫന്‍ പാഡക്കിന്‍റെ സുഹൃത്ത് മാരിലൂ ഡാന്‍ലിയെ ചോദ്യം ചെയ്തുവെന്നും സംഭവത്തില്‍ മാറ്റാരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മാത്രമല്ല മാരിലൂവിന് ഈ പദ്ധതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ലയെന്ന്‍ അയാള്‍ മൊഴി നല്‍കിയതായും എഫ്ബിഐ പറഞ്ഞു. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

അക്രമി മാത്രമാണ് സംഭവത്തിന് പിന്നില്‍. ആസുത്രണം നടത്തുകയും ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്ത ശേഷമാണ് അക്രമി വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ പരിക്കേറ്റ 489 പേരില്‍ 317 പേരും ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വെടിവെപ്പിന്‍റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് നേരത്തെ ഏറ്റെടുത്തിരുന്നു.

Read More