Home> World
Advertisement

രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട..!!

കോവിഡ് നിയമങ്ങള്‍ ലഘൂകരിച്ച് ന്യൂയോര്‍ക്ക്... രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് ഇനി മാസ്ക് ധരിക്കാതെയും സഞ്ചരിക്കാം ....

രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട..!!

New York: കോവിഡ്  നിയമങ്ങള്‍ ലഘൂകരിച്ച്  ന്യൂയോര്‍ക്ക്...   രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക്  ഇനി മാസ്ക് ധരിക്കാതെയും സഞ്ചരിക്കാം .... 

മെയ്‌ 19 മുതലാണ് കോവിഡ്  നിയമങ്ങളില്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.  സിഡിസിയാണ് (US Centers for Disease Control and Prevention) പുതിയ  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. 

ന്യൂയോര്‍ക്ക് സംസ്ഥാനത്തു മാസ്‌ക് ഉപയോഗവും  സാമൂഹിക അകലം പാലിക്കുന്നതിനുമാണ് ഇളവ് നല്‍കിയിരിയ്ക്കുന്നത്.  പുതിയ സിഡിസി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമാ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്നും  സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും, അവര്‍ക്ക്  അകത്തും പുറത്തും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനു തടസ്സമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Also Read: Covid 19 വൈറസ് പരീക്ഷണത്തിനിടെ ലാബിൽ നിന്നും പുറത്ത് വന്നതാണെന്ന് വാദത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ശാസ്ത്രജ്ഞർ

അതേസമയം, ഇളവുകള്‍ ഇതിനോടകം രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക്   മാത്രമാണ്.  എന്നാല്‍, 
പ്രി- കെജി മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍, പബ്ലിക്ക് ട്രാന്‍സിസ്റ്റ് ഹോംലെസ് ഷെല്‍ട്ടേഴ്‌സ്, കണക്ഷണല്‍ ഫെസിലിറ്റീസ്, നഴ്‌സി൦ ഗ് ഹോം, ഹെല്‍ത്ത് കെയര്‍ സെറ്റി൦ ഗ്സ് തുടങ്ങിയവയില്‍ മാസ്‌കും സാമൂഹിക അകലവും പാലിക്കേണ്ടി വരുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവരും അതില്‍ സഹകരിക്കണമെന്നും  അഭ്യര്‍ഥിച്ച ഗവര്‍ണര്‍ ന്യൂയോര്‍ക്ക് ജനത കഴിഞ്ഞ ഒരു വര്‍ഷം കോവിഡ് വ്യാപനം തടയുന്നതിന് കഠിനാധ്വാനം ചെയ്തുവെന്നും പറഞ്ഞു.  ന്യൂയോര്‍ക്ക് കോവിഡിനു മുന്‍പുള്ള  സ്ഥിതിയിലേക്ക് അതിവേഗം മടങ്ങി വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More