Home> World
Advertisement

പ്രവിശ്യാ തെരഞ്ഞെടുപ്പ്: ആദ്യ ജനാധിപത്യവോട്ട് രേഖപ്പെടുത്തി നേപ്പാള്‍

വടക്കന്‍ മേഖലയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 3.2 മില്ല്യന്‍ പേരാണ് രാജ്യത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുക.

 പ്രവിശ്യാ തെരഞ്ഞെടുപ്പ്: ആദ്യ ജനാധിപത്യവോട്ട് രേഖപ്പെടുത്തി നേപ്പാള്‍

കാഠ്​മണ്ഡു: നേപ്പാളിലെ ആദ്യ പ്രവിശ്യാ തെരഞ്ഞെടുപ്പ് ഇന്ന്. വടക്കന്‍ മേഖലയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 3.2 മില്ല്യന്‍ പേരാണ് രാജ്യത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുക. രണ്ട്​ ഘട്ടമായാണ്​ നേപ്പാളിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഇതിൽ ഒന്നാം ഘട്ടം നവംബർ 26നും രണ്ടാം ഘട്ടം ഡിസംബർ ഏഴിനുമാണ്​ നടക്കുക. 

ജനാധിപത്യത്തിലേക്കുള്ള നേപ്പാളി​​ന്‍റെ മാറ്റത്തി​ന്‍റെ തുടക്കമായാണ്​ തെരഞ്ഞെടുപ്പിനെ ലോകരാജ്യങ്ങൾ കാണുന്നത്​. തെരഞ്ഞെടുപ്പിന്‍റെ ഫലം വരുന്നതോടെ രാജ്യത്തിന് രാഷ്​ട്രീയ സ്ഥിരത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ രാജ്യത്ത് 3,00000 സുരക്ഷ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

2006ൽ ആരംഭിച്ച അഭ്യന്തര യുദ്ധം നേപ്പാളിൽ 16,000 പേരുടെ ജീവനെടുത്തിരുന്നു. ഇതിന്​ ശേഷമാണ്​ രാജ്യം വീണ്ടും ജനാധിപത്യത്തി​​ന്‍റെ മാർഗത്തിലേക്ക്​ നീങ്ങുന്നത്. തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ ഇന്ത്യയും ചൈനയുമായുമുള്ള കര അതിർത്തികൾ അടച്ചുപൂട്ടിയിരുന്നു. 

Read More