Home> World
Advertisement

ആണ്‍മക്കള്‍ തുറിച്ച് നോക്കുന്നു; ബിക്കിനി ധരിച്ച പെണ്‍ക്കുട്ടിയ്ക്കെതിരെ വനിതാ

ബിക്കിനി ധരിച്ച പെണ്‍ക്കുട്ടിയെ ചോദ്യ൦ ചെയ്യുന്ന സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

ആണ്‍മക്കള്‍ തുറിച്ച് നോക്കുന്നു; ബിക്കിനി ധരിച്ച പെണ്‍ക്കുട്ടിയ്ക്കെതിരെ വനിതാ

ബിക്കിനി ധരിച്ച പെണ്‍ക്കുട്ടിയെ ചോദ്യ൦ ചെയ്യുന്ന സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

മെക്സിക്കോയില്‍ നിന്നുമുള്ള ഔറ എന്ന യൂട്യൂബറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ന്യൂയോര്‍ക്കി(New York)ലെ ലാഗ്രാഞ്ചിലുള്ള ഫ്രീഡം ലേക്ക് പരിസരത്ത് വച്ചാണ് സംഭവം.  ടിക് ടോക് (Tik Tok) വീഡിയോ ഷൂട്ട്‌ ചെയ്യുകയായിരുന്ന യുവതിയുടെ അരികിലേക്ക് ഒരു സ്ത്രീ കടന്നു വരികയായിരുന്നു. 

Viral Video; 'അയ്യോ ഈ ടോയ്‌ലെറ്റ് പേപ്പറെടുത്ത് ടോയ്‌ലറ്റിൽ പോകല്ലേ'...

'അവിടെ നില്‍ക്കുന്ന ആണ്‍ക്കുട്ടികളെ കണ്ടോ? അവര്‍ എന്‍റെ മക്കളാണ്. അവര്‍ തൂങ്ങിക്കിടക്കുന്ന നിങ്ങളുടെ അരക്കെട്ടിന്‍റെ പിന്‍ഭാഗത്തേക്ക് നോക്കുകയാണ്.' -അവര്‍ പറഞ്ഞു. നിങ്ങള്‍ക്ക് ധരിക്കാന്‍ ഷോര്‍ട്സ് വേണമെങ്കില്‍ തന്റെ കയ്യില്‍ അധികത്തില്‍ ഒരെണ്ണം ഉണ്ടെന്നും അവര്‍ പറഞ്ഞു. 

എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് ഔറയുടെ ചോദ്യത്തിനു 'നിതംബം മറയ്ക്കുന്ന വസ്ത്ര൦ ധരിക്കൂ' എന്നായിരുന്നു അവരുടെ മറുപടി. പിങ്ക് നിറത്തിലുള്ള തോംഗ്-സ്റ്റൈല്‍ ബിക്കിനിയാണ് ഔറ ധരിച്ചിരുന്നത്. ആ സമയം എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു എന്നാണ് ഔറ പറയുന്നത്.

അന്ധന് വഴിക്കാട്ടിയായ സെയില്‍സ് ഗേള്‍... വീഡിയോ പങ്കുവച്ച് അനുഷ്കയും റിതേഷും!!

എന്നാല്‍, മാസ്ക് ധരിക്കാതെയാണ് അവര്‍ തന്റെയരികിലേക്ക് എത്തിയതെന്നത് പിന്നീടാണ് ശ്രദ്ധിച്ചതെന്നും അവര്‍ പറഞ്ഞു. ഏകദേശം 3.1 മില്ല്യന്‍ ആളുകളാണ് ഔറയുടെ ഈ വീഡിയോ കണ്ടത്. അമ്മയ്ക്ക് ആ മക്കള്‍ തുറിച്ച് നോക്കുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് അവരോടു പറയുകയല്ലേ വേണ്ടത് എന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്‍റുകള്‍. 

Read More