Home> World
Advertisement

അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ആദ്യ അഞ്ച് വര്‍ഷത്തെ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കില്ല:ഡൊണാള്‍ഡ് ട്രംപ്

യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ സംവിധാനത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ ഇനി മുതല്‍ ആദ്യത്തെ അഞ്ചു വര്‍ഷം രാജ്യത്തിന്‍റെ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കില്ലെന്നുള്ള പുതിയ കുടിയേറ്റ നിയമപരിഷ്‌കാരത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയത്.

അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ആദ്യ അഞ്ച് വര്‍ഷത്തെ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കില്ല:ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍ : യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ സംവിധാനത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്‍ ഇനി മുതല്‍ ആദ്യത്തെ അഞ്ചു വര്‍ഷം രാജ്യത്തിന്‍റെ ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായിരിക്കില്ലെന്നുള്ള പുതിയ കുടിയേറ്റ നിയമപരിഷ്‌കാരത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയത്.

അദ്ദേഹം തന്‍റെ പ്രതിവാര റേഡിയോ, വെബ് പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് ഇങ്ങനെ പറഞ്ഞത്.  ഇന്നലെയോ കുറച്ച് കാലങ്ങള്‍ക്കു മുന്‍പോ ചെയ്തതു പോലെ അമേരിക്കയിലേക്ക് ഇനി വെറുതെ വന്നു പോകാനാവില്ല എന്നും രാജ്യത്തിന്‍റെ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും പൗരന്മാര്‍ക്കുള്ളതാണ് എന്നും. അതുകൊണ്ടുതന്നെ അവര്‍ക്കാണ് മുന്‍ഗണന എന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് നിലനില്‍ക്കുന്ന ക്ഷേപമപദ്ധതികളുടെ ദുരുപയോഗം തടയാനായാണ് യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.  അമേരിക്കന്‍ സമ്പദ്ഘടനയേയും അമേരിക്കന്‍ തൊഴിലാളികളേയും സംരക്ഷിക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. നേരത്തെ ട്രംപ് അധികാരത്തിലെത്തിയ സമയത്ത് രാജ്യത്ത് താമസിച്ചിരുന്ന നൂറുകണക്കിനു കുടിയേറ്റക്കാരെ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. 

എന്‍റെ ഭരണം അമേരിക്കന്‍ ജനതയ്ക്കുവേണ്ടിയാണ് അശ്രാന്തമായി പ്രവര്‍ത്തിക്കുന്നത്.  ഞങ്ങള്‍ ലോകംമുഴുവന്‍ അമേരിക്കകാരെ വേദനിപ്പിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കംചെയ്യുകയും അനിയന്ത്രിതമായ വ്യപാരസമ്പ്രദായങ്ങളെ ലക്‌ഷ്യം വെക്കുകയും ചെയ്യതുവെന്നും. നമ്മുടെ സമ്പദ്വവ്യവസ്ഥ വളരാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായും ഒരു ടാക്സ് പ്ലാന്‍ അവതരിപ്പിക്കുന്നുവെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

Read More