Home> World
Advertisement

മെഹുല്‍ ചോക്​സിയെ ഇന്ത്യക്ക്​ വിട്ട് നല്‍കും!!

ഇന്ത്യയിലേക്ക്​ നാടുകടത്താനുള്ള നീക്കത്തെ പ്രതിരോധിക്കാനായി ചോക്​സി തന്‍റെ ഇന്ത്യൻ പാസ്​പോർട്ട്​ ആന്‍റിഗ്വയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഹാജരാക്കിയിരുന്നു​.

മെഹുല്‍ ചോക്​സിയെ ഇന്ത്യക്ക്​ വിട്ട് നല്‍കും!!

ന്യൂയോര്‍ക്ക്​: പിഎൻബി തട്ടിപ്പ്​ കേസിൽ രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്​സിയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്​റ്റണ്‍ ബ്രൗണ്‍.

രാജ്യത്തെ അഴിമതി വിമുക്തമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കിയാണ് ചോക്സി നാടുവിട്ടത്.  

ആന്‍റിഗ്വ പൗരത്വമെടുത്ത്​ ഒളിവില്‍ കഴിയുന്ന ചോക്സി തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ആന്‍റിഗ്വ പ്രധാനമന്ത്രിയുടെ നടപടി. 

മെഹുല്‍ ചോക്​സി നല്‍കിയ അപ്പീലുകള്‍ പരിഗണിച്ച ശേഷം അയാളെ രാജ്യത്തു നിന്ന്​ ഒഴിവാക്കുമെന്നും കേസുകള്‍ അഭിമുഖീകരിക്കാനായി ചോക്​സിയെ ഇന്ത്യയിലേക്ക്​​ അയക്കുമെന്നും ഗാസ്​റ്റണ്‍ ബ്രൗണ്‍ പറഞ്ഞു.

ഇന്ത്യയിലേക്ക്​ നാടുകടത്താനുള്ള നീക്കത്തെ പ്രതിരോധിക്കാനായി ചോക്​സി തന്‍റെ ഇന്ത്യൻ പാസ്​പോർട്ട്​ ആന്‍റിഗ്വയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഹാജരാക്കിയിരുന്നു​.

പാസ്പോര്‍ട്ട് ഹൈക്കമ്മീഷന്​ കൈമാറിയതോടെ ചോക്​സിയുടെ ഇന്ത്യൻ പൗരത്വം ഇല്ലാതായിരുന്നു. ജോളി ഹാർബർ മാർക്ക്സ്, ആൻറിഗ്വ ആണ് തന്‍റെ പുതിയ മേല്‍വിലാസമെന്ന് ചോക്സി വെളിപ്പെടുത്തിയിരുന്നു. 

പഞ്ചാബ്​ നാഷണല്‍ ബാങ്കില്‍ നിന്ന്​ 13,500 കോടി രൂപയുടെ തട്ടിപ്പ്​ നടത്തി നാടുവിട്ട ചോക്​സി 2018ലാണ്​ കരീബിയന്‍ രാഷ്​ട്രമായ ആൻറിഗ്വയില്‍ അഭയം തേടിയത്. തുടര്‍ന്ന് ആന്‍റിഗ്വയിൽ പൗരത്വം നേടിയിരുന്നു. 

പിഎന്‍ബി തട്ടിപ്പ്​ കേസിൽ പ്രതിയായ ചോക്​സിയെ ഇന്ത്യയിലേക്ക്​ നാടുകടത്തണമെന്ന്​ വിവിധ അന്വേഷണ ഏജൻസികൾ വഴി ഇന്ത്യ ആൻറിഗ്വയോട്​ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ രാ​ജ്യ​ത്തി​ന്​ ഇ​ന്ത്യ​യു​മാ​യി കു​റ്റ​വാ​ളി കൈ​മാ​റ്റ ​ക​രാ​ർ നി​ല​വി​ലി​ല്ലാ​ത്ത​തി​നാ​ൽ ​ചോ​ക്​​സി​യെ നാടുകടത്താൻ കഴിയില്ലെന്നായിരുന്നു ആൻറിഗ്വ സ്വീകരിച്ച നിലപാട്. 

13,000 കോ​ടി​യു​ടെ പി.എൻ.ബി ത​ട്ടി​പ്പ്​ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​​ മെ​ഹു​ൽ ചോ​ക്​​സി രാ​ജ്യം​ വി​ട്ട​ത്. ഡ​യ​മ​ണ്ട്​ വ്യാ​പാ​രി​യും മ​രു​മ​ക​നു​മാ​യ നീ​ര​വ്​ മോ​ദി​യാ​ണ്​ കേ​സി​ലെ മു​ഖ്യ​പ്ര​തി. 

Read More