Home> World
Advertisement

മെഗനിത് ഏഴാം മാസം.. ന്യൂയോര്‍ക്കില്‍ ബേബി ഷവര്‍..

മെഗന്‍റെ അടുത്ത സുഹൃത്ത് ജസ്സീക്കയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിനെത്തിയത്.

മെഗനിത് ഏഴാം മാസം.. ന്യൂയോര്‍ക്കില്‍ ബേബി ഷവര്‍..

മെഗന്‍ മാര്‍ക്കിളും ഹാരി രാജകുമാരനും തങ്ങളുടെ ഏറ്റവും പുതിയ വിശേഷം പങ്ക് വെച്ചത് ലോകം സ്വീകരിച്ചത് ഏറെ സന്തോഷത്തോടെയാണ്. 

ഒക്ടോബറില്‍ നടത്തിയ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെയാണ് ഹാരി രാജകുമാരനും മെഗനും തന്‍റെ കുഞ്ഞ് അതിഥിതിയെ കാത്തിരിക്കുകയാണെന്ന വിശേഷം കൊട്ടാരം പുറത്തുവിട്ടത്. 

ബേബി ഷവറിനായി ന്യൂയോര്‍ക്കിലെത്തിയ മെഗന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. മെഗന്‍റെ അടുത്ത സുഹൃത്ത് ജസ്സീക്കയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിനെത്തിയത്.

കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു ഇരുവരുടെയും വിവാഹം. മെഗനും ഹാരിക്കും ജനിക്കാന്‍ പോകുന്ന കുഞ്ഞ് എലിസബത്ത് രാഞ്ജിയുടെ ഏട്ടാമത്തെ പേരക്കുട്ടിയായിരിക്കും. 

 

Read More