Home> World
Advertisement

പശുവിന്‍റെ അകിടില്‍ മോതിരമണിഞ്ഞ് യുവാവിന്‍റെ പ്രണയാഭ്യര്‍ത്ഥന!!

പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.

പശുവിന്‍റെ അകിടില്‍ മോതിരമണിഞ്ഞ് യുവാവിന്‍റെ പ്രണയാഭ്യര്‍ത്ഥന!!

നാളുകളായി മനസ്സില്‍ കൊണ്ടു നടക്കുന്ന പെണ്ണിനോട് തന്‍റെ പ്രണയം വെളിപ്പെടുത്താന്‍ തങ്ങളുടെ സര്‍വ സര്‍ഗ്ഗശക്തിയും യുവാക്കള്‍ ഉപയോഗിക്കാറുണ്ട്.. 

ഒരിക്കലും മറക്കാനാകാത്ത ദിനമാകണം തന്‍റെ പങ്കാളിക്കത് എന്ന നിര്‍ബന്ധമുള്ളതിനാല്‍ അധികം പണ൦ ചിലവാക്കാനും ഇവര്‍ മടിക്കാറില്ല. 

എന്നാല്‍, സാധാരണ ആളുകള്‍ക്കുള്ള ഈ ചിന്താഗതികളെയെല്ലാം പാടെ തുടച്ചു നീക്കിയ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

പശുവിന്‍റെ അകിടില്‍ വജ്ര മോതിരമണിഞ്ഞാണ് ഒരു യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ രീതിയില്‍ തന്‍റെ പ്രണയം അറിയിക്കുകയായിരുന്നു യുവാവിന്‍റെ ലക്ഷ്യം. 

സിംഗപ്പൂരില്‍ നിന്നുള്ള ഒരു യുവതിയാണ് ഫേസ്ബൂക്കിലൂടെ ചിത്രമുള്‍പ്പടെ സംഭവം പങ്കുവച്ചിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. 

ചിത്രത്തിലെ ആശയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയത്.

Read More