Home> World
Advertisement

ജോര്‍ജ്ജ് രാജകുമാരന്‍റെ വിവരങ്ങള്‍ ഐഎസിന് ചോര്‍ത്തി

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളതലമുറക്കാരന്‍ ജോര്‍ജ്ജ് രാജകുമാരന്‍റെ വിവരങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന് ചോര്‍ത്തിക്കൊടുത്തതായി വാര്‍ത്ത‍.

ജോര്‍ജ്ജ് രാജകുമാരന്‍റെ വിവരങ്ങള്‍ ഐഎസിന് ചോര്‍ത്തി

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളതലമുറക്കാരന്‍ ജോര്‍ജ്ജ് രാജകുമാരന്‍റെ വിവരങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന് ചോര്‍ത്തിക്കൊടുത്തതായി വാര്‍ത്ത‍. 

നാലുവയസ്സുകാരനായ പ്രിന്‍സ് ജോര്‍ജിന്‍റെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തായാള്‍ ഇപ്പോള്‍ പോലീസ് പിടിയലാണ്.  ഹുസ്‌നൈന്‍ റാഷിദ് എന്ന മുപ്പത്തിയൊന്നുകാരനാണ് പോലീസ് പിടിയിലാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളുടെമേല്‍ ഭീകവാദ കുറ്റം ചുമത്തിയിട്ടുണ്ട്. ടെലിഗ്രാം വഴിയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയത് എന്ന് പോലീസ് പറഞ്ഞു. ജോര്‍ജിന്‍റെ ചിത്രവും സ്‌കൂള്‍ വിലാസവുമാണ് റാഷിദ് രഹസ്യകേന്ദ്രത്തിലേക്ക് അയച്ചത്.

ആഗോള ഭീകരസംഘടനയായ ഐഎസിന്‍റെ ഹിറ്റ് ലിസ്റ്റില്‍ ജോര്‍ജ് രാജകുമാരനെയും ഉള്‍പ്പെടുത്തിയ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. തോക്കേന്തിയ ഭീകരന്‍റെ നിഴല്‍ ചിത്രത്തിനൊപ്പം ജോര്‍ജ് രാജകുമാരനെയും ചേര്‍ത്തുള്ള ഫോട്ടോ ആശങ്കയുളവാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 'സ്‌കൂള്‍ നേരത്തെ തുടങ്ങും' എന്ന സന്ദേശവും ഒപ്പം സ്‌കൂളിന്‍റെ വിലാസവും സന്ദേശത്തില്‍ ചേര്‍ത്തിട്ടുണ്ട്. രാജകുടുംബത്തെപ്പോലും വെറുതെവിടില്ലെന്ന ഭീഷണിയും ഫോട്ടോയോടൊപ്പമുണ്ട്. 

ഐഎസില്‍ ചേരുന്നതിനു വേണ്ടി സിറിയയിലേക്കു കടക്കാനൊരുങ്ങും മുന്‍പാണു ഇയാള്‍ പിടിയിലായത്. നവംബര്‍ 22നാണ് ലങ്കാഷയറില്‍ വച്ച് റാഷിദ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഭീകരര്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് റാഷിദെന്ന് അന്വേഷണവിഭാഗം പറയുന്നു. യുകെയിലെ എല്ലാ സ്റ്റേഡിയങ്ങളുടെയും വിവരങ്ങളും റാഷിദ് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. റാഷിദിനെ ഡിസംബര്‍ 20 വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

 

Man charged with sharing Prince George pic and details to IS 

 

tags Prince George, London, IS, Husnain Rashid, ജോര്‍ജ്ജ് രാജകുമാരന്‍, ഇസ്ലാമിക് സ്റ്റേറ്റ്, ഐഎസ്, ലണ്ടന്‍, ബ്രിട്ടീഷ് രാജകുടുംബം, ഹുസ്‌നൈന്‍ റാഷിദ്

 

Read More