ബ്രിട്ടണ്: മനുഷ്യാവകാശ പ്രവര്‍ത്തകയും സമാധാന നൊബേല്‍ ജേതാവുമായ മലാല യൂസഫ് സായിക്ക് ട്രോളന്മാരുടെ വിമര്‍ശനം. പുതിയ രീതിയിലുള്ള വസ്ത്രധാരണമാണ് ട്രോളര്‍മാരെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ആദ്യ ആഴ്ചകലില് മലാല ധരിച്ചിരുന്ന ജീന്‍സും ബൂട്ട്സും ബോംബര്‍ ജാക്കറ്റുമായിട്ടുള്ള ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ശിരസ്സില്‍ ദുപ്പട്ടയും മലാല ധരിച്ചിട്ടുണ്ട്. ഇത് ബ്രിട്ടണില്‍ താമസം തുടങ്ങിയത് മുതല്‍ മലാല അനുവര്‍ത്തിക്കുന്നതാണ്. 2012 -ല്‍ പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില് താലിബാന് ഭീകരരുടെ വെടിയേറ്റതോടെയാണ് മലാല ലോകശ്രദ്ധയില്‍ പെടുന്നത്. മരണത്തില്‍നിന്നും രക്ഷപെട്ട് ബ്രിട്ടനിലെത്തിയ മലാല സമാധാനത്തിന്റെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയുമെല്ലാം ആഗോളപ്രചാരകയായി മാറി. 2014ലാണ് മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടിയത് അതും പതിനേഴാമത്തെ വയസ്സില്‍. ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സമാധാനത്തിനുള്ള നൊബേല്‍ നേടിയ ആളാണ് മലാല.
മാത്രമല്ല പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയുടെയും ലോകസമാധാനത്തിന്റെയും ഐക്യരാഷ്ട്രസഭാ അംബാസിഡറാണിപ്പോള്‍ മലാല. സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ്സായിക്ക് കനേഡിയന്‍ സര്‍ക്കാര്‍ പൗരത്വം നല്കി ആദരിച്ചിരുന്നു. ബഹുമാനസൂചകമായി കനേഡിയന്‍ പൗരത്വം ലഭിക്കുന്ന ആറാമത്തെയും ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണ് മലാല.ഒരാഴ്ചയായി മലാലയെ ട്രോളന്മാരെടുത്ത് അമ്മാനമാടുന്നതെന്തെന്നാല് അവര്‍ അവരുടെ സല്‍വാര്‍-കമ്മീസ് അല്ലാതെ ജീന്‍സില്‍ കണ്ടതുകൊണ്ട് മാത്രമാണ്.
That was the reason the bullet directly targeted her head long time ago.#MalalaYousafzai #UK pic.twitter.com/M1DGEhLwho
— Muhammad Waqas Awan (@Waqas6671) October 15, 2017
Well, she is just a drama queen dictated by his father.
— Mullah Awesome (@Faesal_Ah) October 16, 2017
Taliban never was against girls education. They just didnt want western style of it