Home> World
Advertisement

ലാസ് വേഗാസ് വെടിവെപ്പ്: ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

അമേരിക്കയിലെ ലാസ് വേഗാസില്‍ സംഗീതനിശയ്ക്കിടെയുണ്ടായ വെടിവെപ്പിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. എന്നാല്‍ ഇതിനോടകം തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. ആക്രമണത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അക്രമിയെ പോലീസ് വധിച്ചു.

 ലാസ് വേഗാസ് വെടിവെപ്പ്: ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ലാസ് വേഗാസ്: അമേരിക്കയിലെ ലാസ് വേഗാസില്‍ സംഗീതനിശയ്ക്കിടെയുണ്ടായ വെടിവെപ്പിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. എന്നാല്‍ ഇതിനോടകം തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. ആക്രമണത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അക്രമിയെ പോലീസ് വധിച്ചു. 

അമേരിക്കക്കാരനായ സ്റ്റീഫന്‍ പഡോക്ക് (64) ആണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളുടെ താമസസ്ഥലത്ത് നിന്ന് നിരവധി തോക്കുകളും മറ്റ് സാമഗ്രികളും പോലീസ് കണ്ടെടുത്ത്. ഇയാളുടെ സഹായിയെന്ന് കരുതപ്പെടുന്ന സ്ത്രീയുടെ ചിത്രവും പോലീസ് പുറത്തു വിട്ടിട്ടുണ്ട്. മാരിലു ഡാന്‍ലി (62) എന്ന സ്ത്രീയുടെ ചിത്രമാണ് പോലീസ് പുറത്തു വിട്ടത്. ഇവര്‍ സ്റ്റീഫന്‍ പഡോക്കിനൊപ്പമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

അമേരിക്കന്‍ സമയം ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ലാസ് വേഗാസിലെ മാന്‍ഡലേ ബേ എന്ന കാസിനോ ഹോട്ടലില്‍ റൂട്ട് 91 ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള സംഗീത പരിപാടി നടക്കുന്നതിനിടയിലാണ് അക്രമി വെടിയുതിര്‍ത്തത്. ഹോട്ടലിന്‍റെ 32-3ം നിലയില്‍ നിന്നായിരുന്നു അക്രമി വെടിയുതിര്‍ത്തതെന്ന് പോലീസ് വ്യക്തമാക്കി. ആദ്യ വട്ടം വെടിയുതിര്‍ത്തപ്പോള്‍ പരിപാടിയുടെ ഭാഗമായുള്ള ശബ്ദമാണെന്നാണ് കരുതിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ വെടിയുതിര്‍ക്കല്‍ പലതവണ ആവര്‍ത്തിച്ചതോടെ കാണികള്‍ പരിഭ്രാന്തരായി സുരക്ഷിത സങ്കേതത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. 

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ആക്രമണമാണ് ഞായറാഴ്ച നടന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഓര്‍ലാന്‍ഡോ നിശാക്ലബിലുണ്ടായ ആക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

Read More