Home> World
Advertisement

ഉഗാണ്ടയില്‍ മണ്ണിടിച്ചില്‍; 30ലധികം മരണം

മഴയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് ബുഡുഡ ജില്ലയിലാണ്.

ഉഗാണ്ടയില്‍ മണ്ണിടിച്ചില്‍; 30ലധികം മരണം

കമ്പാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലുണ്ടായ മണ്ണിടിച്ചിലില്‍ 30ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. 

കനത്ത മഴയെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.  കൂടാതെ, മണ്ണിനടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു‍. 

ബുഡുഡയില്‍ വ്യാഴാഴ്ച കനത്ത മഴ അനുഭവപ്പെടുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു.മഴയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നതും ബുഡുഡ ജില്ലയിലാണ്. 

മണ്ണിടിച്ചിലില്‍ മൂന്ന് ഗ്രാമങ്ങളിലെ നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

2010ല്‍ ബുഡുഡയിലുണ്ടായ മണ്ണിടിച്ചിലില്‍ നൂറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അന്ന് ഏഴു മണിക്കൂര്‍ നീണ്ട കനത്ത മഴയ്‌ക്കൊടുവിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഉഗാണ്ടയിലെ ബുദുദ മേഖലയിലെ മലയോരപ്രദേശത്താണ് ആ അപകടത്തില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടങ്ങളുണ്ടായിത്.

 

Read More