Home> World
Advertisement

ലാ​​​​​​ഹോ​​​​​​ര്‍ ഉപതെരഞ്ഞെടുപ്പ്: നവാസ് ഷരീഫിന്‍റെ ഭാര്യ കുല്‍സൂം നവാസിന് ജയം

ലാഹോറിലെ എന്‍.എ 120 മണ്ഡലത്തില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നവാസ് ഷരീഫിന്‍റെ ഭാര്യ കുല്‍സൂം നവാസിന് ജയം.

ലാ​​​​​​ഹോ​​​​​​ര്‍ ഉപതെരഞ്ഞെടുപ്പ്: നവാസ് ഷരീഫിന്‍റെ ഭാര്യ കുല്‍സൂം നവാസിന് ജയം

ഇസ്‌ലാമാബാദ്: ലാഹോറിലെ എന്‍.എ 120 മണ്ഡലത്തില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നവാസ് ഷരീഫിന്‍റെ ഭാര്യ കുല്‍സൂം നവാസിന് ജയം. 

14,188 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കുല്‍സൂം ജയിച്ചത്. പാകിസ്താന്‍ മുസ്‌ലിം ലീഗ് (പി.എം.എല്‍.എന്‍) നവാസ് പാര്‍ട്ടി പ്രതിനിധിയായാണ് ഈ 66കാരി മല്‍സരിച്ചത്. അ​​​​​​ഴി​​​​​​മ​​​​​​തി ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ത്തി​​​​​​ൽ സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി അ​​​​​​യോ​​​​​​ഗ്യ​​​​​​നാ​​​​​​ക്കി​​​​​​യ മു​​​​​​ൻ പാ​​​​​​ക് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​വാ​​​​​​സ് ഷ​​​​​​രീ​​​​​​ഫി​​​​​​ന്‍റെ മണ്ഡലമാണ് ലാ​​​​​​ഹോര്‍. 

ഇ​​​​​​മ്രാ​​​​​​ൻ​​​​​​ഖാ​​​​​​ന്‍റെ തെ​​​​​​ഹ്റി​​​​​​ക് ഇ-​​​​​​ഇ​​​​​​ൻ​​​​​​സാ​​​​​​ഫ് പാ​​​​​​ർ​​​​​​ട്ടി​​​​​​യി​​​​​​ലെ യാ​​​​​​സ്മി​​​​​​ന്‍ റ​​​​​​ഷീ​​​​​​ദ് ആ​​​​​​യിരുന്നു കു​​​​​​ൽ​​​​​​സും ന​​​​​​വാ​​​​​​സിന്‍റെ മു​​​​​​ഖ്യ എ​​​​​​തി​​​​​​രാ​​​​​​ളി. 

ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 220 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ എട്ടുമുതല്‍ ആരംഭിച്ച ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

21,786 വോട്ടര്‍മാരുള്ള എന്‍.എ 120 മണ്ഡലത്തില്‍ 350,000 ബാലറ്റ് പേപ്പറുകളാണ് വിതരണം നടത്തിയതെന്ന് പാക് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.

പി​​​​​​എം​​​​​​എ​​​​​​ൽ-​​​​​​എ​​​​​​ന്നി​​​​​​ന്‍റെ ശ​​​​​​ക്തി ​​​​​​കേ​​​​​​ന്ദ്ര​​​​​​മാ​​ണു ലാ​​​​​​ഹോ​​​​​​ര്‍. ​നവാസ് ഷ​​​​​​രീ​​​​​​ഫ് മൂ​​​​​​ന്നു ​​​​ത​​​​​​വ​​​​​​ണ ഈ ​​​​​​മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു ജ​​​​​​യി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഇത്തവണ കടുത്ത ​​​​​​മ​ത്സ​​​​​​രമാണ് നടക്കുന്നത്. 

കു​​​​​​ൽ​​​​​​സും നവാസ് കാ​​​​​​ൻ​​​​​​സ​​​​​​റി​​​​​​നു ല​​​​​​ണ്ട​​​​​​നി​​​​​​ൽ ചി​​​​​​കി​​​​​​ത്സ തേ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ മ​​​​​​ക​​​​​​ൾ മ​​​​​​റി​​​​​​യം ന​​​​​​വാ​​​​​​സ് ആ​​​​​​ണ് പ്ര​​​​​​ചാരണത്തിനു നേ​​​​​​തൃ​​​​​​ത്വം കൊ​​​​​​ടു​​​​​​ത്ത​​​​​​ത്. 

Read More