Home> World
Advertisement

നവാസ് ഷരീഫിന്‍റെ ഭാര്യ കുല്‍സൂം മത്സരിക്കും

പാക്കിസ്ഥാന്‍ സുപ്രീംകോടതി അയോഗ്യത കല്പിച്ചതിനെത്തുടര്‍ന്നു നവാസ് ഷരീഫ് രാജിവച്ച സാഹചര്യത്തില്‍ ദേശീയ അസംബ്ലി സീറ്റില്‍ മത്സരിക്കാന്‍ നവാസ് ഷരീഫിന്‍റെ ഭാര്യ കുല്‍സൂം നവാസിനെ പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് (പിഎംഎല്‍-എന്‍) തിരഞ്ഞെടുത്തു

നവാസ് ഷരീഫിന്‍റെ ഭാര്യ കുല്‍സൂം മത്സരിക്കും

ലഹോര്‍: പാക്കിസ്ഥാന്‍ സുപ്രീംകോടതി അയോഗ്യത കല്പിച്ചതിനെത്തുടര്‍ന്നു നവാസ് ഷരീഫ് രാജിവച്ച സാഹചര്യത്തില്‍ ദേശീയ അസംബ്ലി സീറ്റില്‍ മത്സരിക്കാന്‍ നവാസ് ഷരീഫിന്‍റെ ഭാര്യ കുല്‍സൂം നവാസിനെ പാകിസ്താന്‍ മുസ്‌ലിം ലീഗ് നവാസ് (പിഎംഎല്‍-എന്‍) തിരഞ്ഞെടുത്തു

സെപ്റ്റംബര്‍ 17നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കു കുല്‍സൂമിന്‍റെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 28ന് ആണു നവാസ് ഷരീഫ് പ്രധാനമന്ത്രിസ്ഥാനവും എംപിസ്ഥാനവും രാജിവച്ചത്.  ഇളയ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫ് സ്ഥാനമേല്‍ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും അദ്ദേഹം പിന്‍മാറിയതുകൊണ്ടാണ് ഷരീഫിന്‍റെ ഭാര്യയ്ക്ക് അവസരം ലഭിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കുല്‍സൂമിനു വേണ്ടി പ്രധാനമന്ത്രി ഷാഹിദ് അബ്ബാസ് സ്ഥാനമൊഴിയുമെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.

Read More