ലോകത്തിലെ ഏറ്റവും "ഹോട്ട്" സുന്ദരിയായി അറിയപ്പെടുന്ന താരമാണ് കിം കര്ഡാഷിയാന്. പ്രശസ്ത മോഡലും അമേരിക്കന്‍ ടിവി റിയാലിറ്റി ഷോ അവതാരകയുമായ കിം പാരീസ് ഹില്ട്ടനുമായിട്ടുള്ള സൗഹൃദം വഴിയാണ് മാധ്യമ ശ്രദ്ധ നേടുന്നത്.
പിന്നീട് ലോകമെങ്ങും ശ്രദ്ധിക്കപ്പെടുന്ന, ഏറെ ആരാധകരുള്ള താരമായി മാറാന്‍ കിമ്മിന് അധിക സമയം വേണ്ടി വന്നില്ല. നിരവധി കാമുകന്മാരും രണ്ടു വിവാഹവും, എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു കിം.
റാപ്പ് ഗായകന് കെന്‍യി വെസ്റ്റുമായിട്ടുള്ള ബന്ധത്തിന്റെ പേരില്‍ കിം കര്ഡാഷിയാന് വീണ്ടും വാര്‍ത്ത സൃഷ്ടിക്കുകയാണ്. കിമ്മും കെന്‍യി വെസ്റ്റും അവരുടെ മൂന്ന് മക്കളും സുഖമായി കഴിയുകയാണ്.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കിം കര്ഡാഷിയാനും കെന്‍യി വെസ്റ്റും അവരുടെ നാലമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ്. എന്നാല്‍ ഇത് വാടക ഗര്‍ഭധാരണം വഴിയാണെന്നുള്ളതാണ് ശ്രദ്ധേയം. യുഎസ് മാഗസിനുകളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതുപോലെ തന്നെ താര ദമ്പതികള്‍ക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നിരുന്നു.