Home> World
Advertisement

ഐഎസ് പ്രമുഖ നേതാവ് അബു മുഹമ്മദ് അല്‍ അദ്നാനി സിറിയയില്‍ കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ് പ്രമുഖ നേതാവ് അബു മുഹമ്മദ് അല്‍ അദ്നാനി സിറിയയില്‍ കൊല്ലപ്പെട്ടു. സിറിയന്‍ നഗരമായ അലപ്പോയില്‍ അമേരിക്കയും സിന്‍റിയന്‍ സേനയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്നാനി കൊല്ലപ്പെട്ടത്.ഇക്കാര്യം ഐ.എസിന്റെ അമാഖ് ന്യൂസ് ഏജന്‍സി സ്ഥിരീകരിച്ചു. എന്നാല്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

ഐഎസ് പ്രമുഖ നേതാവ് അബു മുഹമ്മദ് അല്‍ അദ്നാനി സിറിയയില്‍ കൊല്ലപ്പെട്ടു

അലപ്പോ: ഇസ്ലാമിക് സ്റ്റേറ്റ്  പ്രമുഖ നേതാവ് അബു മുഹമ്മദ് അല്‍ അദ്നാനി സിറിയയില്‍ കൊല്ലപ്പെട്ടു. സിറിയന്‍ നഗരമായ അലപ്പോയില്‍  അമേരിക്കയും സിന്‍റിയന്‍ സേനയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്നാനി കൊല്ലപ്പെട്ടത്.ഇക്കാര്യം ഐ.എസിന്റെ അമാഖ് ന്യൂസ് ഏജന്‍സി സ്ഥിരീകരിച്ചു. എന്നാല്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

അല്‍ ബാബിലാണ് വ്യോമാക്രമണം നടത്തിയത്. മുതിര്‍ന്ന ഐഎസ് നേതാവിനെ ലക്ഷ്യം വച്ചായിരുന്നു വ്യോമാക്രമണം. അദ്നാനിയെ കൊലപ്പെടുത്തിയതില്‍ പകരം വീട്ടുമെന്ന് ഐഎസ് അറിയിച്ചിട്ടുണ്ട്.

അലപ്പോയുടെ തെക്കുപടിഞ്ഞാറുള്ള ഇദ്ലിബില്‍ ജനിച്ച അദ്നാനിക്ക് ഇക്കഴിഞ്ഞ ജനുവരിയില്‍ ഇറാഖില്‍ നടന്ന വ്യോമാക്രമണത്തില്‍ പരുക്കേറ്റിരുന്നു.ഇറാഖിലെ ഐഎസ് ആസ്ഥാനമായ മൊസൂള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഇറാഖിലുണ്ടായിരുന്ന യുഎസ് സൈന്യം നേരത്തേ ഇയാളെ പിടികൂടി തടവിലാക്കിയിരുന്നു.

Read More