Home> World
Advertisement

ഇന്ത്യക്കെതിരെ ഭീകരവാദത്തിന്‍റെ പാത തുറക്കണമെന്ന്​ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍

ഇന്ത്യക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ ജിഹാദിസ്റ്റ് സംഘങ്ങള്‍ക്ക് അവസരം ഒരുക്കണമെന്ന് പാകിസ്താന്‍ സര്‍ക്കാരിനോട് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍. ജെയ്​ഷെയുടെ ആഴ്​ചപതിപ്പായ ‘അൽ ഖല’ത്തി​ന്‍റെ എഡി​റ്റോറിലിലാണ്​ മസൂദ് അസറിന്‍റെ പരാമർശം​.

ഇന്ത്യക്കെതിരെ ഭീകരവാദത്തിന്‍റെ പാത തുറക്കണമെന്ന്​ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍

ന്യൂഡൽഹി: ഇന്ത്യക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ ജിഹാദിസ്റ്റ് സംഘങ്ങള്‍ക്ക് അവസരം ഒരുക്കണമെന്ന് പാകിസ്താന്‍ സര്‍ക്കാരിനോട് ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍. ജെയ്​ഷെയുടെ ആഴ്​ചപതിപ്പായ ‘അൽ ഖല’ത്തി​ന്‍റെ എഡി​റ്റോറിലിലാണ്​ മസൂദ് അസറിന്‍റെ പരാമർശം​.

പത്താന്‍കോട്ട്, ഉറി ആക്രമണങ്ങളിലൂടെ തങ്ങളുടെ സംഘത്തിന്റെ കൈക്കരുത്ത് തുറന്നുകാട്ടപ്പെടുന്നതാണെന്നും അസര്‍ കുറിക്കുന്നു. ഇന്ത്യ പാകിസ്താന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. കശ്​മീരിലെ സംഘർഷങ്ങൾക്ക്​ മുമ്പും ശേഷവുമുള്ള ഇന്ത്യയുടെ അവസ്ഥ കണക്കാക്കണം. 

സാര്‍ക്ക് ഉച്ചകോടി നമ്മള്‍ തന്നെ റദ്ദാക്കണം, നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാറും റദ്ദാക്കണം. കശ്മീരില്‍ ജിഹാദി പോരാട്ടങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സൈനിക ശേഷി ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ലേഖനം വാദിക്കുന്നു. 

ഇന്ത്യക്കെതിരെ തിരിച്ചടിക്കണമെന്ന്​ മസൂദ്​ നേരത്തെയും ​ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭീകര സംഘടനകളുടെ നേതാക്കളായ മസൂദ്​ അസർ, ഹാഫിസ്​ സഈദ്​ എന്നിവർക്കെതിരെ നടപടിയെടുക്കാൻ പാക്​ സർക്കാർ മടിക്കുന്നതെന്തുകൊണ്ടാണെന്ന്​ പ്രമുഖ പാകിസ്​താൻ പത്രം ലേഖനത്തിലൂടെ ആഞ്ഞടിച്ചിരുന്നു.

Read More