Home> World
Advertisement

തുര്‍ക്കിയിലെ നിശാ ക്ലബില്‍ പുതുവത്സരാഘോഷത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ 39 പേര്‍ മരിച്ച സംഭവം: മുഖ്യ പ്രതി പിടിയില്‍

പുതുവര്‍ഷ ആഘോഷത്തിനിടെ തുര്‍ക്കിയിലെ നിശാ ക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിലെ പ്രധാനപ്രതി പിടിയില്‍. അബ്ദുൾഖാദിർ മഷ്റിപ്പോവ് എന്നയാളാണ് പിടിയിലായത്.

തുര്‍ക്കിയിലെ നിശാ ക്ലബില്‍ പുതുവത്സരാഘോഷത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ 39 പേര്‍ മരിച്ച സംഭവം: മുഖ്യ പ്രതി പിടിയില്‍

ഇസ്താംബുൾ: പുതുവര്‍ഷ ആഘോഷത്തിനിടെ തുര്‍ക്കിയിലെ നിശാ ക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിലെ പ്രധാനപ്രതി പിടിയില്‍. അബ്ദുൾഖാദിർ മഷ്റിപ്പോവ് എന്നയാളാണ് പിടിയിലായത്.

ഇയാളോടൊപ്പം നാലുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുതുവത്സരാഘോഷത്തിനിടെ ഇസ്താംബുളിലെ റെയ്ന നിശാക്ലബില്‍ നടന്ന വെടിവെപ്പില്‍ രണ്ട് ഇന്ത്യക്കാരടക്കം 39 പേരാണ് കൊല്ലപ്പെട്ടത്. 

സാന്താക്ലോസിന്‍റെ വേഷത്തിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുത്തിരുന്നു.

Read More