Home> World
Advertisement

അര്‍ധനഗ്നരായ സുന്ദരിമാര്‍; ഇസ്രയേല്‍ സൈനികരെ കെണിയില്‍ വീഴ്ത്തി ഹമാസ്‍!

വൈകിയാണെങ്കിലും വിവരം മനസിലാക്കിയ ഇസ്രയേല്‍ അധികൃതര്‍ സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്ന സൈനികര്‍ക്ക് കര്‍ശന മുന്നറിയിപ്പ്നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

അര്‍ധനഗ്നരായ സുന്ദരിമാര്‍; ഇസ്രയേല്‍ സൈനികരെ കെണിയില്‍ വീഴ്ത്തി ഹമാസ്‍!

ജെറുസലേം: ഇസ്രയേല്‍ സൈനികരെ കെണിയില്‍ വീഴ്ത്തി ഹമാസ്. ഡസന്‍ കണക്കിന് സൈനികരുടെ സമാര്‍ട്ട് ഫോണുകള്‍ ഹാക്ക് ചെയ്താണ് ഹമാസ്കെണിയില്‍ വീഴ്ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഹമാസിന്‍റെ ഹാക്കിംഗ് ശ്രമം നടന്നതായി സ്ഥിരീകരിച്ച ഇസ്രയേല്‍ സൈന്യം ഫോണുകളില്‍ നിന്ന് പ്രധാനപ്പെട്ട വിവരങ്ങളൊന്നുംനഷ്ടപ്പെട്ടിട്ടില്ലെന്നും കൂടുതല്‍ സൈനികരെ കെണിയില്‍ വീഴ്ത്തുന്നതിന് മുന്‍പ് സൈബര്‍ ആക്രമണം പരാജയപ്പെടുത്തിയെന്നും അറിയിച്ചിട്ടുണ്ട്.

ഇത് ഒന്നും രണ്ടുമല്ല മൂന്നാമത്തെ തവണയാണ് ഹമാസ് ഇസ്രയേല്‍ സൈനികരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന്‍ ലെഫ്. കേണല്‍ജൊനാഥന്‍ കോണ്‍റിക്കസ് അറിയിച്ചിട്ടുണ്ട്.

യുവതികളാണെന്ന വ്യാജേന സൈനികരുമായി അടുപ്പത്തിലാകുകയും ശേഷം പ്രത്യേക ലിങ്ക് വഴി മാല്‍വയറുകള്‍ കടത്തിവിട്ടാണ് ഫോണുകള്‍ ഹാക്ക്ചെയ്തിരിക്കുന്നത്.  ഇതിനായി ഹമാസിന്‍റെ ഹാക്കര്‍മാര്‍ ഉപയോഗിച്ചിരുന്ന യുവതികളുടെ ചിത്രങ്ങളും ഇസ്രയേല്‍ പ്രതിരോധ വിഭാഗംപുറത്തുവിട്ടിട്ടുണ്ട്.

പല തരത്തിലുള്ള സൂത്രങ്ങള്‍ വഴിയാണ് ഇവര്‍ സൈനികരുമായി അടുപ്പത്തിലാകുന്നത്. ഹീബ്രു യുവതിയാണെന്നും കേള്‍വി തകരാറുണ്ടെന്നും പറഞ്ഞാണ് ഇവര്‍ സൈനികരെ പറ്റിച്ച് ചങ്ങാത്തം സ്ഥാപിക്കുന്നത്.

ശേഷം ചങ്ങാത്തത്തിന്‍റെ അളവ് ആഴത്തിലാകുന്നതോടെ രഹസ്യമായി ചിത്രങ്ങള്‍ കൈമാറാനാണെന്നും പറഞ്ഞ് ഒരു പ്രത്യേക ലിങ്ക് അയച്ചുകൊടുക്കും.കാര്യം മനസിലാകാതെ സൈനികര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് അവരുടെ ഫോണില്‍ മാല്‍വയറുകള്‍ ഡോണ്‍ലോഡാകുന്നത്.

ഇതിലൂടെ ഫോണിലെ ചിത്രങ്ങളും ഫയലുകളും നമ്പറുകളും അടക്കം എല്ലാ വിവരങ്ങളും ചോര്‍ത്തിയെടുക്കാം അതും ഫോണിന്‍റെ ഉടമ അറിയാതെ.

എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പേ ഹമാസിന്‍റെ നീക്കം തിരിച്ചറിയാന്‍ കഴിഞ്ഞെന്നും അതുകൊണ്ടുതന്നെ വിവരങ്ങളൊന്നും നഷ്ടമായിട്ടില്ലയെന്നും ഇസ്രയേല്‍സൈന്യം അറിയിച്ചിട്ടുണ്ടെങ്കിലും സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ല.

വൈകിയാണെങ്കിലും വിവരം മനസിലാക്കിയ ഇസ്രയേല്‍ അധികൃതര്‍ സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്ന സൈനികര്‍ക്ക് കര്‍ശന മുന്നറിയിപ്പ്നല്‍കിയിട്ടുണ്ടെന്നാണ് വിവരം.  മാത്രമല്ല ഫോണ്‍ ഹാക്ക് ചെയ്യാനുള്ള സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Read More