Home> World
Advertisement

മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

മാലദ്വീപിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. പ്രതിസന്ധിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് രംഗത്തെതിയത്തിനു പിന്നാലെയാണ് ഇന്ത്യ പ്രതികരിച്ചത്.

മാലദ്വീപിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി: മാലദ്വീപിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. പ്രതിസന്ധിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് രംഗത്തെതിയത്തിനു പിന്നാലെയാണ് ഇന്ത്യ പ്രതികരിച്ചത്. 

തങ്ങൾ വളരെ അസ്വസ്ഥരാണെന്ന് വിദേശകാര്യമന്ത്രാലയം ഔദ്യോഗിക വാർത്താക്കുറിപ്പിൽ നേരത്തെ അറിയിച്ചിരുന്നു. മാലദ്വീപിൽ കൊണ്ടുവന്നിരിക്കുന്ന അടിയന്തരാവസ്ഥയിൽ ഞങ്ങൾ ആശങ്കാകുലരാണ്. 

ഈമാസം ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സർക്കാർ നടപടിയിൽ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണിതെന്നും വ്യക്തമാക്കിയിരുന്നു.

മുഹമ്മദ് നഷീദ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 പാർലമെന്റ് അംഗങ്ങളുടെ വിലക്കു നീക്കാനും സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടതിനു പിന്നാലെയാണു മാലദ്വീപിൽ പ്രതിസന്ധി രൂക്ഷമായത്. 

കോടതി ഉത്തരവ് തള്ളിക്കളഞ്ഞ ഭരണനേതൃത്വം, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.

Read More