Home> World
Advertisement

ഇന്ത്യ-ചൈന സംഘര്‍ഷം;ഇന്ത്യന്‍ വെബ് സൈറ്റുകള്‍ ചൈനയില്‍ ലഭിക്കുന്നില്ല!

ചൈനീസ് ഭരണകൂടം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് തടസപെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വെബ്‌ സൈറ്റുകള്‍ ചൈനയില്‍ ഉപയോഗിക്കാനാവുന്നില്ലെന്ന്

ഇന്ത്യ-ചൈന സംഘര്‍ഷം;ഇന്ത്യന്‍ വെബ് സൈറ്റുകള്‍ ചൈനയില്‍ ലഭിക്കുന്നില്ല!

ബെയ്ജിംഗ്:ചൈനീസ് ഭരണകൂടം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് തടസപെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വെബ്‌ സൈറ്റുകള്‍ ചൈനയില്‍ ഉപയോഗിക്കാനാവുന്നില്ലെന്ന്
റിപ്പോര്‍ട്ട്‌.

കഴിഞ്ഞ രണ്ട് ദിവസമായി ചൈനയിലെ ഐ ഫോണിലും ഡെസ്ക് ടോപ്പുകളിലും എക്സ്പ്രസ് വിപിഎന്‍ പ്രവര്‍ത്തിക്കുന്നില്ല.

അതേസമയം ഐപിടിവി വഴി ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകള്‍ കാണാന്‍ കഴിയുന്നുണ്ടെന്ന് ബെയ്ജിങ്ങിലെ നയതന്ത്ര കാര്യാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്ക് ചൈന വിലക്കേര്‍പെടുത്തിയത് എന്നാണ് വിവരം.

Also Read:നരേന്ദ്രമോദിയുടെ കാലില്‍ വീഴാന്‍ ടിക്ക് ടോക്ക്;സര്‍ക്കാര്‍ തീരുമാനം ഇടക്കാല ഉത്തരവെന്ന് ടിക്ക് ടോക്ക്!

 

ചൈന പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹോങ്കോങ് പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read:ഇന്ത്യ-ചൈന സംഘര്‍ഷം;ചൈനീസ് ആപ്പുകളുടെ നിരോധനത്തില്‍ ആശങ്കയുണ്ടെന്ന് ചൈന!

 

ഇന്ത്യ ജനപ്രിയ ആപ്പുകള്‍ അടക്കമുള്ള 59  ചൈനീസ് ആപ്പുകള്‍ നിരോധിച്ചിട്ടുണ്ട്,

ഇന്ത്യയുടെ നടപടിയില്‍ ആശങ്കയുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞിരുന്നു.

അതേസമയം ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ചൈനയില്‍ ഉപയോഗിക്കാന്‍ കഴിയാത്തതിനെക്കുറിച്ച് ചൈനയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

Read More