Home> World
Advertisement

വിദ്യാര്‍ത്ഥിനിയ്ക്ക് ആശ്വാസ സമ്മാനവുമായി ഹിലരിയെത്തിയതിന് പിന്നില്‍!

മൂന്നാം ഗ്രേഡ് വിദ്യാര്‍ഥിനിയായ മാര്‍ത്താ കെന്നഡിയെ തേടിയാണ് ഹിലാരിയുടെ സമ്മാന കത്ത് എത്തിയത്.

വിദ്യാര്‍ത്ഥിനിയ്ക്ക് ആശ്വാസ സമ്മാനവുമായി ഹിലരിയെത്തിയതിന് പിന്നില്‍!

വാഷിംഗ്ടണ്‍: സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എട്ട്  വയസ്സുകാരിക്ക് ഹിലരി ക്ലിന്‍റന്‍റെ അപ്രതീക്ഷിത സമ്മാന൦. മൂന്നാം ഗ്രേഡ് വിദ്യാര്‍ഥിനിയായ മാര്‍ത്താ കെന്നഡിയെ തേടിയാണ് ഹിലാരിയുടെ സമ്മാന കത്ത് എത്തിയത്.  

'എനിക്ക് നന്നായി അറിയാം, അത്രമേല്‍ കഷ്ടപ്പെട്ടിട്ടും പരാജയം നേരിടേണ്ടിവരുന്ന അവസ്ഥ. അതും ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ളത് എന്ന് കരുതപ്പെടുന്ന ഒരു പദവിയാകുമ്പോള്‍ പ്രത്യേകിച്ചും.' -ഹിലരി കത്തില്‍ പറയുന്നു. 

2016ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിയായിരുന്നു ഹിലരി. പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവുന്ന ആദ്യ വനിതയായ ഹിലരി ജനപ്രിയതയില്‍ മുന്നിലായിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.  

അതുപോലെ തന്നെ, ക്ലാസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള വോട്ടെടപ്പില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച സ്ഥാനാര്‍ഥിയായിരുന്നു മാര്‍ത്താ. കേവലം ഒരു വോട്ടിനാണ് മാര്‍ത്താ പരാജയപ്പെട്ടത്. 

ക്ലാസിലെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തിരുന്ന് തനിക്ക് എന്തൊക്കെയാണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ലെന്നും മാര്‍ത്ത പരാതി പറഞ്ഞിരുന്നു. 

മാര്‍ത്തയുടെ വിഷമം ഫെയ്‌സ്ബുക്കിലൂടെ അറിഞ്ഞ ഹിലരി തന്‍റെ അതേ അവസ്ഥയിലൂടെ കടന്നുപ്പോകുന്ന കുട്ടിയ്ക്ക് ആശ്വാസമായി എത്തുകയായിരുന്നു.  
 

Read More