Home> World
Advertisement

Viral Video: ഹോംവര്‍ക്ക് ചെയ്യാന്‍ നായയുടെ മേല്‍നോട്ടം!!

കുട്ടിയുടെ ഹോംവര്‍ക്ക് പരിശോധിക്കാന്‍ നായയെ പരിശീലിപ്പിച്ചിരിക്കുകയാണ് ഒരച്ഛന്‍.

 Viral Video: ഹോംവര്‍ക്ക് ചെയ്യാന്‍ നായയുടെ മേല്‍നോട്ടം!!

ഹോം വര്‍ക്ക് ചെയ്യാനും പഠിക്കാനുമൊക്കെ പറയുന്നത് കുട്ടികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. 

ഇന്നാകട്ടെ വീട്ടില്‍ അച്ഛനും അമ്മയും ജോലിയുള്ളവരും. അങ്ങനെ വരുമ്പോള്‍ കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്ക് സമയം ലഭിച്ചുവെന്ന് വരില്ല. 

ഫോണിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും ലോകത്ത് ജീവിക്കുന്ന കുട്ടികള്‍ അതൊരു അവസരമാക്കിയെടുക്കുകയും ചെയ്യും.

എന്നാല്‍, ചൈനയിലെ ഒരു വീട്ടില്‍ മാത്രം ആ പണി നടക്കില്ല. കുട്ടിയുടെ ഹോംവര്‍ക്ക് പരിശോധിക്കാന്‍ നായയെ പരിശീലിപ്പിച്ചിരിക്കുകയാണ് ഒരച്ഛന്‍. 

പെണ്‍കുട്ടിയുടെ ഹോംവര്‍ക്ക് ചെയ്യലിന് മേല്‍നോട്ടം നടത്തുന്ന വളര്‍ത്ത് നായയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. 

തന്‍റെ മകളുടെ പഠനവും ഹോം വര്‍ക്കും ഒക്കെ കൃത്യമായി നടക്കാന്‍ വേണ്ടി അച്ഛന്‍ പ്രത്യേകം ട്രെയിന്‍ ചെയ്തെടുത്ത നായയാണിത്. ഫോണില്‍ കളിച്ചിരുന്നു മകള്‍ സമയം കളയാതിരിക്കാന്‍ വേണ്ടിയാണ് നായയ്ക്ക് പ്രത്യേക പരിശീലനം നടത്തിയത്.  

ഹോം വര്‍ക്ക് ചെയ്യുന്ന കുട്ടിയെ നോക്കി മേശയില്‍ കൈ കുത്തി നില്‍കുന്ന നായയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

Read More