Home> World
Advertisement

വീഡിയോ: സിസിടിവിയില്‍ കുടുങ്ങി 'പഴ്സ് കള്ളന്‍'‍!

കഴിഞ്ഞ ദിവസം ചൈനയില്‍ മോഷണം നടത്തിയ കള്ളനെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനാകാതെ കുഴങ്ങിയിരിക്കുകയാണ്‌ പൊലീസ്.

വീഡിയോ: സിസിടിവിയില്‍ കുടുങ്ങി 'പഴ്സ് കള്ളന്‍'‍!

സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ന്ന ഈ കാലഘട്ടത്തില്‍ സിസിടിവിയുടെ ആവശ്യകത വളരെ വലുതാണ്‌. എന്ത് കാര്യമായാലും ആദ്യം സിസിടിവി പരിശോധിക്കുന്നത് നമ്മള്‍ക്കിന്ന് ശീലമാണ്.

കള്ളനെ പിടികൂടാനും കൊലപാതകം തെളിയിക്കാനും ഉള്‍പ്പെടെ  പൊലീസുകാരെ ഇത് ധാരാളം സഹായിച്ചിട്ടുമുണ്ട്. എത്ര ആസൂത്രിതമായി നടത്തുന്ന മോഷണമാണെങ്കിലും വളരെ പെട്ടന്ന് തന്നെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ സഹായിക്കും. 

എന്നാല്‍, കഴിഞ്ഞ ദിവസം ചൈനയില്‍ മോഷണം നടത്തിയ കള്ളനെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനാകാതെ കുഴങ്ങിയിരിക്കുകയാണ്‌ പൊലീസ്. കടയിലിരുന്നു ചീട്ട് കളിക്കുകയായിരുന്ന യുവാവിന്‍റെ പഴ്സാണ് കള്ളന്‍ കൊണ്ടുപോയത്.

സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് പതിവ് പോലെ തന്നെ നേരെ സിസിടിവി മുറിയിലേക്കാണ്‌ പോയത്. എന്നാല്‍, മോഷണം നടത്തിയ കള്ളനെ കണ്ട് പരാതിക്കാരനും പൊലീസുകാരും ഞെട്ടി. അതുവഴി അമ്മയ്ക്കൊപ്പം നടന്നു പോയ നായകുഞ്ഞാണ് പഴ്സുമായി കടന്നു കളഞ്ഞത്. 

കളിയ്ക്കിടയില്‍ പോക്കറ്റില്‍ നിന്ന് പഴ്സ് താഴെ വീണത് യുവാവ് അറിഞ്ഞില്ല. മുന്നില്‍ നടന്നു പോയ നായ പഴ്സ് ശ്രദ്ധിച്ചില്ല. എന്നാല്‍, പിന്നാലെ വന്ന നായകുട്ടി താഴെ വീണ് കിടക്കുന്ന പഴ്സ് കാണുകയും അതും കടിച്ചെടുത്ത് പുറത്തേക്ക് പോകുകയുമായിരുന്നു. 
 
കയ്യില്‍ കിട്ടിയ കള്ളനെ കൈവിട്ടു പോയ അവസ്ഥയാണ് പൊലീസിനിപ്പോള്‍. കള്ളനെ പിടിക്കാനോ പഴ്സ് തിരികെ വാങ്ങി നല്‍കാനോ പൊലീസിന് സാധിച്ചില്ല. എ സ്മൂത്ത്‌ ക്രിമിനല്‍ എന്ന അടിക്കുറിപ്പോടെ ചൈനയിലെ പീപ്പിള്‍സ് ഡെയിലി പങ്ക് വെച്ചിരിക്കുന്ന ഈ ദൃശ്യങ്ങള്‍ ഇതിനോടകം നിരവധി പേരാണ് ഷെയര്‍ ചെയ്തത്. 
 

Read More