Home> World
Advertisement

വെനസ്വേലയിൽ സുപ്രീംകോടതിക്ക്​ നേരെ ഹെലികോപ്​ടർ ആക്രമണം

ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ വെനസ്വേലയിൽ സുപ്രീംകോടതിക്ക്​ നേരെ അജ്ഞാതരുടെ ഹെലികോപ്​ടർ ആക്രമണം. ഹെലികോപ്റ്ററില്‍ എത്തിയ സംഘം സുപ്രീം കോടതി മന്ദിരത്തിലേക്ക് വെടിവയ്ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയും ചെയ്യുകയായിരുന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസി​​ന്‍റെ ഹെലികോപ്​ടർ തട്ടിയെടുത്താണ്​ ആക്രമണം നടത്തിയതെന്നാണ്​ റിപ്പോർട്ടുകൾ. സൈനിക ഉദ്യോഗസ്ഥനായ ഓസ്​കാർ പ്രസാണ്​ ആക്രമണത്തിന്​ പിന്നിലെന്നാണ്​ സർക്കാറി​​ന്‍റെ നിലപാട്​.

വെനസ്വേലയിൽ സുപ്രീംകോടതിക്ക്​ നേരെ ഹെലികോപ്​ടർ ആക്രമണം

കരാക്കാസ്​: ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ വെനസ്വേലയിൽ സുപ്രീംകോടതിക്ക്​ നേരെ അജ്ഞാതരുടെ ഹെലികോപ്​ടർ ആക്രമണം. ഹെലികോപ്റ്ററില്‍ എത്തിയ സംഘം സുപ്രീം കോടതി മന്ദിരത്തിലേക്ക് വെടിവയ്ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയും ചെയ്യുകയായിരുന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസി​​ന്‍റെ ഹെലികോപ്​ടർ തട്ടിയെടുത്താണ്​ ആക്രമണം നടത്തിയതെന്നാണ്​ റിപ്പോർട്ടുകൾ. സൈനിക ഉദ്യോഗസ്ഥനായ ഓസ്​കാർ പ്രസാണ്​ ആക്രമണത്തിന്​ പിന്നിലെന്നാണ്​ സർക്കാറി​​ന്‍റെ നിലപാട്​.

പ്രതിപക്ഷത്തിന്​ എതിരായ വിധികളാണ്​ വെനസ്വേലയിലെ സുപ്രീംകോടതി നിരന്തരമായി പുറപ്പെടുവിക്കുന്നത് ആരോപണമുണ്ട്​​. ഇയൊരു പശ്​ചാത്തലത്തിൽ കൂടിയാണ്​ വെനസ്വേലയിലെ സുപ്രീംകോടതിക്ക്​ നേരെ ആക്രമണമുണ്ടായതെന്നതും ശ്രദ്ധേയമാണ്​. 

അതേസമയം, സംഭവത്തിന് കാരണക്കാരായവരെ കണ്ടെത്തുമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ അറിയിച്ചു. എന്നാല്‍ തങ്ങള്‍ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായാണ് ആക്രമണം നടത്തിയതെന്ന വിശദീകരണവുമായി ഓസ്‌കാര്‍ പ്രസ് ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. മാസങ്ങളായി രാജ്യത്തെ ഇടത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടന്ന് വരികയാണ്.

Read More