Home> World
Advertisement

Hajj pilgrims died: മക്കയിൽ കനത്ത ചൂട്; ഹജ്ജ് തീർഥാടനത്തിനിടെ ഈ വർഷം മരിച്ചത് 550 തീർഥാടകർ

Mecca Hajj pilgrims: കനത്ത ചൂടിനെ തുടർന്ന് ‌രണ്ടായിരത്തിലധികം തീർഥാടകർക്ക് ആരോ​ഗ്യസേവനങ്ങൾ ലഭ്യമാക്കിയതായി സൗദി അധികൃതർ അറിയിച്ചു.

Hajj pilgrims died: മക്കയിൽ കനത്ത ചൂട്; ഹജ്ജ് തീർഥാടനത്തിനിടെ ഈ വർഷം മരിച്ചത് 550 തീർഥാടകർ

ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനിടെ 550 തീർഥാടകർ മരിച്ചതായി റിപ്പോർട്ട്. ഈ വർഷം താപനില വീണ്ടും ഉയർന്നതാണ് ഇത്രയേറെ തീർഥാടകർ മരിക്കാൻ ഇടയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു. മരിച്ച 550 പേരിൽ 323 പേർ ഈജിപ്തിൽ നിന്നുള്ള തീർഥാടകരാണ്. ഈജിപ്തുകാരിൽ 323 പേരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും കനത്ത ചൂടിനെ തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളാലാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഹജ്ജിനിടെ കടുത്ത ചൂട് കാരണം 550 തീർഥാടകർ മരിച്ചതായി അറബ് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച മക്കയിലെ ​ഗ്രാൻഡ് മോസ്കിൽ ചൂട് 51.8 ഡി​ഗ്രി സെൽഷ്യസ് (125 ഫാരൻഹീറ്റ്) വരെ ഉയർന്നതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മരിച്ചവരിൽ കൂടുതൽ പേർ ഈജിപ്തിൽ നിന്നുള്ളവരാണ്. 60 ജോർദ്ദാൻ സ്വദേശികളും തീർഥാടനത്തിനിടെ മരിച്ചു. എഎഫ്പിയുടെ റിപ്പോർട്ട് അനുസരിച്ച്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആകെ മരണം 577 ആയി. മക്കയിലെ മോർച്ചറിയിൽ 550 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.

ALSO READ: സൗദിയിൽ വാഹനാപകടം; രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ 5 മരണം

കനത്ത ചൂടിനെ തുടർന്ന് ‌രണ്ടായിരത്തിലധികം തീർഥാടകർക്ക് ആരോ​ഗ്യസേവനങ്ങൾ ലഭ്യമാക്കിയതായി സൗദി അധികൃതർ അറിയിച്ചു. കനത്ത ചൂടിനെ തുടർന്ന് തീർഥാടകർ കുടകൾ ഉപയോ​ഗിക്കണമെന്നും ജലാംശം നിലനിർത്തണമെന്നും സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും പല ഹജ്ജ് കർമ്മങ്ങൾക്കും ദീർഘനേരം വെളിയിൽ നിൽക്കേണ്ടതുണ്ട്. ഇത് അപകടസാധ്യത വർധിപ്പിക്കുകയാണ്.

ഹജ്ജ് തീർഥാടനകാലത്ത് കാലാവസ്ഥാ വ്യതിയാനം വർധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഹജ്ജ് കർമ്മം നിർവഹിക്കുന്ന പ്രദേശങ്ങളിലെ താപനില വർധിച്ചതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ വർഷം ഏകദേശം 1.8 ദശലക്ഷം തീർഥാടകർ ഹജ്ജ് തീർഥാടനത്തിന് എത്തിയതായി സൗദി അധികൃതർ അറിയിച്ചു. 1.6 ദശലക്ഷം പേർ വിദേശികളാണ്. എന്നാൽ, എല്ലാ വർഷവും ഔദ്യോ​ഗിക വിസ ലഭിക്കാത്ത പതിനായിരക്കണക്കിന് തീർഥാടകർ അനധികൃതമായി പ്രവേശിക്കുന്നുണ്ട്. ഇത് അപകടസാധ്യത വർധിപ്പിക്കുകയാണ്.

ALSO READ: കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലിക്ക് വിലക്ക്

അനൗദ്യോ​ഗിക തീർഥാടകർക്ക് അധികൃതർ ഒരുക്കുന്ന എസി സൗകര്യങ്ങൾ ഉപയോ​ഗിക്കാൻ സാധിക്കില്ല. അതിനാൽ, ഇവർ തുടർച്ചയായി ചൂടിൽ തുടരേണ്ടി വരുന്നു. രജിസ്റ്റർ ചെയ്യാതെ ഹജ്ജിനെത്തിയ ഈജിപ്ഷ്യൻ പൗരന്മാർ അധികമായതിനാൽ മരണസംഖ്യയിൽ കൂടുതലും ഈജിപ്തിൽ നിന്നുള്ളവരാണ്. രജിസ്റ്റർ ചെയ്യാത്ത ലക്ഷക്കണക്കിന് തീർഥാടകരെ ഹജ്ജിന് മുന്നോടിയായി മക്കയിൽ നിന്ന് പുറത്താക്കിയിരുന്നതായി സൗദി അധികൃതർ അറിയിച്ചു. ഇന്തോനേഷ്യ, ഇറാൻ, സെന​ഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരും മരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More