Home> World
Advertisement

ഹജ്ജ് 2021: വിദേശികളും സ്വദേശികളുമായി 60,000 പേർക്ക് തീർഥാടനത്തിന് അനുമതി നൽകി സൗദി അറേബ്യ

45,000 വിദേശികൾക്കും 15,000 സ്വദേശികൾക്കുമാണ് തീർഥാടനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്

ഹജ്ജ് 2021: വിദേശികളും സ്വദേശികളുമായി 60,000 പേർക്ക് തീർഥാടനത്തിന് അനുമതി നൽകി സൗദി അറേബ്യ

റിയാദ്: ഈ വർഷത്തെ ഹജ്ജ് (Hajj) തീർഥാടനത്തിന് വിദേശികളും സ്വദേശികളും അടക്കം 60,000 പേർക്ക് അനുമതി നൽകി സൗദി അറേബ്യ. 45,000 വിദേശികൾക്കും 15,000 സ്വദേശികൾക്കുമാണ് തീർഥാടനത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. സൗദി ആരോ​ഗ്യമന്ത്രാലയമാണ് (Health Ministry) ഇക്കാര്യം വ്യക്കമാക്കിയത്.

ഇന്ത്യയിൽ നിന്ന് 5000 പേർക്കാകും ഇത്തവണ ഹജ്ജിന് പോകാൻ സാധിക്കുക. ജൂലൈ 17 മുതൽ 22 വരെയായിരിക്കും ഹജ്ജ് സർവീസുകൾ ആരംഭിക്കുക. ഹജ്ജ് തീർഥാടനത്തിന് എത്തുന്നവർ പാലിക്കേണ്ട കൊവിഡ് മാർ​ഗ നിർദേശങ്ങളും സൗദി ആരോ​ഗ്യമന്ത്രാലയം (Saudi Health Ministry) പുറത്തിറക്കിയിട്ടുണ്ട്. 18നും 60നും ഇടയിൽ പ്രായമുള്ളവർക്കാണ് തീർഥാടനത്തിന് അനുമതി. കുട്ടികൾക്കും പ്രായമായവർക്കും അനുമതിയില്ല. ശാരീരിക അസ്വസ്ഥതകൾ ഉള്ളവർക്കും അനുമതി നൽകില്ല. ആറ് മാസമായി ഒരു തരത്തിലുള്ള രോ​ഗങ്ങളും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ ആവശ്യമാണ്.

ALSO READ: Saudi: സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് പുനഃരാഭിക്കുന്നു

കൊവിഡ് വാക്സിന്റെ (Vaccine) രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. വാക്സിൻ എടുത്തതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഹജ്ജിനായി സൗദിയിൽ എത്തുന്നവർ മൂന്ന് ദിവസം ക്വാറന്റൈനിൽ കഴിയണം. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ കൊവിഡ് മുൻകരുതലുകളും കർശനമായി പാലിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More