Home> World
Advertisement

Haiti President Jovenel Moise: ഹെയ്തി പ്രസിഡന്റിന്റെ കൊലയാളികളെ വെടിവച്ച് കൊലപ്പെടുത്തി

കരീബിയൻ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജോവെനെൽ മോയിസിനെ കഴിഞ്ഞ ദിവസമാണ് ഒരു സംഘം അക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയത്

Haiti President Jovenel Moise: ഹെയ്തി പ്രസിഡന്റിന്റെ കൊലയാളികളെ വെടിവച്ച് കൊലപ്പെടുത്തി

പോർട്ടോ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജോവെനെൽ മോയിസിന്റെ കൊലയാളികളെ വെടിവച്ച് കൊലപ്പെടുത്തി (Murder). മോയിസിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. കരീബിയൻ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജോവെനെൽ മോയിസിനെ കഴിഞ്ഞ ദിവസമാണ് ഒരു സംഘം അക്രമികൾ (Criminals) വെടിവച്ച് കൊലപ്പെടുത്തിയത്.

അക്രമി സംഘത്തിലെ രണ്ട് പേരെ പിടികൂടിയതായും ബന്ദികളാക്കിയ മൂന്ന് പൊലീസുകാരെ മോചിപ്പിച്ചതായും പൊലീസ് ഡയറക്ടർ ജനറൽ ലിയോൺ ചാൾസ് പറഞ്ഞു. പ്രസ്താവനയിലൂടെയാണ് പൊലീസ് ഡയറക്ടർ (Police director) ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: Haiti President Jovenel Moise: ഹെയ്തി പ്രസിഡന്റ് വീട്ടിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു

പോർട്ടോ പ്രിൻസിലുള്ള വസതിയിൽ വച്ച് പ്രസിഡന്റിനും ഭാര്യയ്ക്കും നേരെ ആക്രമണം നടന്ന ഉടൻ തന്നെ പൊലീസ് കൊലയാളികളെ പിന്തുടർന്ന് വധിക്കുകയായിരുന്നു. സ്പാനിഷ് ഭാഷ അറിയാവുന്ന വിദേശികൾ ഉൾപ്പെടുന്ന സംഘമാണ് ആസൂത്രിതമായ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വിലയിരുത്തുന്നു.

ആക്രമണത്തിൽ ജോവെനെൽ മോയിസിന്റെ ഭാര്യ മാർട്ടിനെ മോയിസിനും വെടിയേറ്റു. ഇവരെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റിന്റെ കൊലപാതകം പ്രാക‍ൃതമായ നടപടിയാണെന്ന് ഇടക്കാല പ്രധാനമന്ത്രി (Prime Minister) പ്രതികരിച്ചു.

ALSO READ: Philippine plane Crash Patikul: ഫിലിപ്പീൻസിൽ വ്യോമസേനാ വിമാനം തകർന്നു വീണു 40 പേരെ രക്ഷപ്പെടുത്തി

രാജ്യത്തെ സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്നും ക്ലൗഡെ ജോസഫ് പ്രതികരിച്ചു. രാഷ്ട്രീയ അസ്ഥിരത തുടരുന്ന ഹെയ്തിയിൽ നേരത്തെ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് പ്രസിഡന്റിന്റെ കൊലപാതകം ഉണ്ടായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More