Home> World
Advertisement

ഐക്യരാഷ്ട്രസഭ പുറത്തുവിട്ട ഭീകരരുടെ പട്ടികയില്‍ ഹാഫിസ് സയ്യിദ് അടക്കം 139 പാകിസ്ഥാനികള്‍

ഇന്ത്യക്കാരനായ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും പട്ടികയിലുണ്ട്

ഐക്യരാഷ്ട്രസഭ പുറത്തുവിട്ട ഭീകരരുടെ പട്ടികയില്‍ ഹാഫിസ് സയ്യിദ് അടക്കം 139 പാകിസ്ഥാനികള്‍

പാരിസ്: ഐക്യരാഷ്ട്രസഭ പുറത്തുവിട്ട ഭീകരരുടെ പട്ടികയില്‍ ജമാഅത്ത് ഉദ്ദ്ദവ തലവന്‍ ഹാഫിസ് സയ്യിദ് അടക്കം 139 പാകിസ്ഥാനികള്‍ ഇടം നേടി.  ഇന്ത്യക്കാരനായ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും പട്ടികയിലുണ്ട്. 

ദാവൂദ് ഇബ്രാഹിമിന് ഒന്നിലധികം പാകിസ്ഥാന്‍ പാസ്പോര്‍ട്ടും പാകിസ്ഥാനിലെ കറാച്ചിയില്‍ ബംഗ്ലാവും ഉണ്ടെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലഷ്കര്‍-ഇ-തൊയ്ബ,  ജമാഅത്ത് ഉദ്ദ്ദവ എന്നിങ്ങനെയുള്ള ഭീകരസംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന ഹാഫിസ് സയ്യിദ് ഭീകരപ്രവര്‍ത്തനത്തിന്‍റെ പേരില്‍ ഇന്‍റര്‍പോള്‍ തേടുന്ന ഭീകരനാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സയ്യിദിന്‍റെ കൂട്ടാളികളായ അബ്ദുള്‍ സലാമും സഫര്‍ ഇക്ബാലും പട്ടികയിലുണ്ട്. ഇവരും ഇന്‍റര്‍പോള്‍ തേടുന്ന ഭീകരരാണ്. 

അല്‍ മന്‍സൂരിയന്‍, പാസ്ബാന്‍-ഇ-കശ്മീര്‍, പാസ്ബാന്‍-ഇ-അഹല്‍ ഹാദിത്ത്, ജമാഅത്ത് ഉദ്ദ്ദവ, ഫലാഹ്-ഇ-ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്നിങ്ങനെ പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും ഭീകരരുടെ പട്ടികയിലുണ്ട്. 

Read More