Home> World
Advertisement

ഹാഫിസ് സയ്യിദിന്‍റെ വീട്ടുതടങ്കല്‍ നീട്ടി

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിന്റെ വീട്ടുതടങ്കല്‍ പാക്-പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് 30 ദിവസത്തേക്കുകൂടി നീട്ടി.

ഹാഫിസ് സയ്യിദിന്‍റെ വീട്ടുതടങ്കല്‍ നീട്ടി

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിന്റെ വീട്ടുതടങ്കല്‍ പാക്-പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് 30 ദിവസത്തേക്കുകൂടി നീട്ടി.

സയ്യിദിനെയും നാല് കൂട്ടാളികളെയും കനത്ത സുരക്ഷയോടെ ലാഹോര്‍ ഹൈക്കോടതിയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന് മുന്നില്‍ അധികൃതര്‍ ഹാജരാക്കിയിരുന്നു. കൂട്ടാളികളുടെ വീട്ടുതടങ്കല്‍ ബോര്‍ഡ് നീട്ടിയില്ല.

തീവ്രവാദ വിരുദ്ധ നിയമപ്രകാരം ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ തുടരേണ്ടതില്ലെന്ന് പഞ്ചാബ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ശനിയാഴ്ച ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച്‌ വീട്ടുതടങ്കല്‍ നീട്ടണമെന്ന് മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.

 

Read More