Home> World
Advertisement

Israel Hamas War: ഗാസയിൽ ഇന്ന് രാവിലെ 7 മണി മുതല്‍ വെടിനിര്‍ത്തല്‍; 13 ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും!

Israel-Hamas War: ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന 240 പേരില്‍ 50 സ്ത്രീകളെയും കുട്ടികളെയും ഈ ദിവസങ്ങളില്‍ ഹമാസ് മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പകരം 150 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടുകൊടുക്കുകയും ചെയ്യും.

Israel Hamas War: ഗാസയിൽ ഇന്ന് രാവിലെ 7 മണി മുതല്‍ വെടിനിര്‍ത്തല്‍; 13 ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കും!

ഗാസ: ഒന്നരമാസത്തിലേറെയായി തുടരുന്ന ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലില്‍ തൽക്കാലം അവസാനിപ്പിച്ച് ഇന്ന് രാവിലെ 7 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിൽ വരും. രാവിലെ ഏഴ് മണിമുതല്‍ വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ഖത്തറിന്റെ മധ്യസ്ഥത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നാല് ദിവസത്തെ വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ചത്.

Also Read: ചൈനയിൽ അജ്ഞാത രോഗം പടരുന്നു, ന്യൂമോണിയുടെ ലക്ഷണങ്ങള്‍, ലോകം വീണ്ടും ആശങ്കയില്‍

അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകുന്നേരം നാലുമണിയോടെ ബന്ദികളുടെ ആദ്യസംഘത്തെ ഹമാസ് മോചിപ്പിക്കുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. കഴിഞ്ഞ മാസം 7 ന് ഇസ്രയേലിൽ നിന്നും  ഹമാസ് ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 13 പേരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിക്കുകയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.  ഇതിനു പകരം ഇസ്രയേലിലെ ജയിലിൽ കഴിയുന്ന പലസ്തീൻ തടവുകാരിൽ ചിലരെ വിട്ടയക്കും.

Also Read: അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തില്‍ വന്‍ വര്‍ദ്ധന, ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്ത്

ഖത്തറിന്റെ മധ്യസ്ഥത്തില്‍ അഞ്ചാഴ്ചനീണ്ട ചര്‍ച്ചയ്‌ക്കൊടുവിൽ ഗാസയില്‍ നാലുദിവസം വെടിനിര്‍ത്തൽ നടത്താമെന്ന് ഇസ്രയേലും ഹമാസും ബുധനാഴ്ച സമ്മതിച്ചിരുന്നു. ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന 240 പേരില്‍ 50 സ്ത്രീകളെയും കുട്ടികളെയും ഈ ദിവസങ്ങളില്‍ ഹമാസ് മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പകരം 150 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടുകൊടുക്കുകയും ചെയ്യും.  ഒപ്പം ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാനും അനുവദിക്കും.  ഇതോടെ പ്രതിദിനം ദുരിതാശ്വാസ സഹായമെത്തിക്കുന്ന 200 ട്രക്കുകളും 4 ഇന്ധന ട്രക്കുകളും ഗാസയിലെത്തുമെന്നാണ് റിപ്പോർട്ട്.

Also Read: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ ആദ്യ സുപ്രധാന നയതന്ത്രവിജയമാണ് ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ കരാര്‍ എന്നത് ശ്രദ്ധേയം. സാഹചര്യമനുസരിച്ച് വെടിനിര്‍ത്തല്‍ ദിനങ്ങളുടെ എണ്ണം കൂടിയേക്കാമെന്നാണ് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെങ്കില്‍ മോചിപ്പിക്കുന്ന ഓരോ പത്തുപേര്‍ക്കും ആനുപാതികമായി വെടിനിര്‍ത്തല്‍ ഓരോദിവസം നീട്ടുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Read More