Home> World
Advertisement

Viral Video: ഇലയാണെന്ന് കരുതി മാൻ പറിച്ചെടുത്തത് എന്തെന്ന് കണ്ടോ? വീഡിയോ വൈറൽ

Viral Video: മാനിൻറെ അപ്രതീക്ഷിത ആക്രമണം ഉണ്ടായെങ്കിലും പക്ഷി പറന്ന് പോകാതെ വീണ്ടും ആ ചുറ്റുമതിലിൽ തന്നെ വന്നിരിക്കുയായിരുന്നു.

Viral Video: ഇലയാണെന്ന് കരുതി മാൻ പറിച്ചെടുത്തത് എന്തെന്ന് കണ്ടോ? വീഡിയോ വൈറൽ

Viral Video: നിരവധി രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിവസവും പങ്കുവെയ്ക്കാറുണ്ട് ആളുകൾ. ഈ വീഡിയോകളിൽ പലതും കാണുന്നവരെ അതിശയിപ്പിക്കുകയും രസിപ്പിക്കുകയും ഒക്കെ ചെയ്യാറുണ്ട്. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോ, വിവാഹ വീഡിയോ എന്നിങ്ങനെ ഒരുപാട് വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. വീഡിയോയിൽ ഒരു മാനിനെയും പക്ഷിയെയും കാണാൻ കഴിയും. 

ഭക്ഷണം തേടി നടന്ന മാനിന് പറ്റിയ ഒരു അബദ്ധമാണ് വീഡിയോയിലുള്ളത്. ഒരു വീടിന്റെ കാർപോർച്ചിലാണ് സംഭവം. അവിടെ കെട്ടിയിരിക്കുന്ന ചുറ്റുമതിലിൽ ഒരു പക്ഷിയും ഇരിക്കുന്നുണ്ട്. ഭക്ഷണം തേടി നടക്കുന്നതിനിടയിൽ മാനിന്റെ കണ്ണിൽപെട്ടത് ഈ പക്ഷിയുടെ തൂവലാണ്. താഴെ നിന്ന് നോക്കിയപ്പോൽ മാനിന് ചിലപ്പോൾ അത് ഇല ആയിട്ട് തോന്നിയത് കൊണ്ടാകാം തൂവലിൽ ചാടിപിടിക്കുകയും അത് പറിച്ചെടുക്കുകയും ചെയ്തത്. ആ തൂവൽ മാൻ തിന്നാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

Also Read: Viral Video: മനുഷ്യന്റെ നാക്ക് കടിച്ചെടുക്കുന്ന ആമയോ!!! ഇതെന്താണ് സംഭവം; വീഡിയോ വൈറൽ

 

മാനിന്റെ പിടി വീണതും പക്ഷി ഒന്ന് വിരണ്ടു. എന്നാൽ അത് ഒന്ന് പറന്ന് പൊങ്ങിയ ശേഷം വീണ്ടും ആ മതിലിൽ തന്നെ ഇരുന്നു. വ്യത്യസ്തമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ആളുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. elenfriamiento എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയ്ക്ക് ഇതിനോടകം ഏഴായിരത്തിനടുത്ത് ലൈക്കുകൾ ലഭിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More