Home> World
Advertisement

ആഗസ്റ്റ്‌ 21ലെ പൂര്‍ണ്ണ സൂര്യഗ്രഹണം; വിചിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് മെഗ് പിക്ബെറ്റ്

ആഗസ്റ്റ്‌ 21ലെ പൂര്‍ണ്ണ സൂര്യഗ്രഹണം; വിചിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് മെഗ് പിക്ബെറ്റ്

സൂര്യഗ്രഹണം സംബന്ധിച്ച് നിരവധി അന്ധവിശ്വാസങ്ങൾ നിലവിലുണ്ട്. ഗ്രഹണ സമയത്ത് സംഭവിക്കുന്ന ചില കാര്യങ്ങൾ വിചിത്രമായിരിക്കുമെന്നതിനാലാണ് സൂര്യഗ്രഹണത്തെ സാധാരണ ജനങ്ങള്‍ പേടിക്കുന്നത്. ആഗസ്റ്റ്‌ 21ന് നടക്കാനിരിക്കുന്ന സൂര്യഗ്രഹണത്തിന് ഏറ്റവും കൂടുതല്‍ വാര്‍ത്താപ്രാധാന്യം ഉണ്ടാകുന്നതും അതുകൊണ്ടുതന്നെയാണ്.

അന്ധവിശ്വാസങ്ങളും വിചിത്രമായ സംഭവങ്ങളും ഇടകലര്‍ന്ന സൂര്യഗ്രഹണത്തെ സംബന്ധിച്ച് നിരവധി കഥകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. എന്നാല്‍ ആഗസ്ത് 21 ന് നടക്കാന്‍ പോകുന്ന സംഭവങ്ങള്‍ തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും.

ലോറൻസ് യൂണിവേഴ്സിറ്റിയിലെ ആസ്ട്രോ ഫിസിക്സ് പ്രൊഫസറായ മെഗ് പിക്ബെറ്റ് പറയുന്നത്‌, ഈ മാസം ഇരുപത്തിയൊന്നാം തീയതിയില്‍ നടക്കുന്ന സൂര്യഗ്രഹണ സമയത്ത് സൂര്യനിൽ നിന്നുള്ള വ്യതിയാനം മൂലം താപനില പെട്ടെന്ന് കുറയുകയും രാത്രി സമയത്തെപോലെ ഇരുട്ടാകുകയും ചെയ്യുമെന്നാണ്. അതിനാല്‍ വനാന്തരങ്ങളിലും പുല്‍മേടുകളിലും മേഞ്ഞുനടക്കുന്ന മൃഗങ്ങളും പക്ഷികളുമൊക്കെ പെട്ടെന്ന് ഇരുട്ടാവുന്നതിനാല്‍ പരിഭ്രമിച്ചലയുമെന്നാണ്.

സൂര്യഗ്രഹണം തുടങ്ങുന്നതോടെ പൂര്‍ണ്ണമായും ഇരുട്ട് വ്യാപിക്കുന്നതിനാല്‍, മൃഗങ്ങൾ വൈകുന്നേരങ്ങളിലെ സാധാരണ കേളികളില്‍ വ്യാപരിക്കുന്നു. ഒപ്പം ഉച്ചത്തിലുള്ള ശബ്ദങ്ങളും ഓരിയിടലുകളും തുടങ്ങുന്നു. സൂര്യഗ്രഹണം അവസാനിക്കുന്നതിനനുസരിച്ച്, നേരം വെളുത്ത് വരികയാണെന്ന് മൃഗങ്ങൾ കരുതും. ഇത്തരം രസകരമായ സംഭവങ്ങള്‍ക്കാണ് 21ന് ലോകം സാക്ഷ്യം വഹിക്കുക. 

ഗ്രഹണ സമയത്ത് ആകാശം പൂര്‍ണ്ണ ഇരുട്ടിലാകും. വൈകുന്നേരങ്ങളില്‍ സൂര്യന്‍ അസ്തമിക്കുമ്പോഴുണ്ടാകുന്ന ഇരുട്ട് എവിടെയും വ്യാപിക്കും. സായംസന്ധ്യകളില്‍ മാനത്ത് കാണുന്ന നക്ഷത്രങ്ങൾ തിളങ്ങുന്നതും നിങ്ങള്‍ക്ക് കാണാൻ കഴിയും. ഗ്രഹണ മേഖലയോട് അടുത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കിൽ വ്യാഴത്തേയും ശുക്രനേയും പോലുള്ള ഗ്രഹങ്ങളെയും കാണാൻ കഴിയുമെന്നും CNETന് നല്‍കിയ അഭിമുഖത്തില്‍ മെഗ് പിക്ബെറ്റ് പറയുന്നു.

Read More