Home> World
Advertisement

Fuel Price Hike : ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം; പെറുവിൽ കർഫ്യൂ പ്രഖ്യാപിച്ച് ഭരണകൂടം

പുലെർച്ചെ രണ്ട് മണി മുതൽ രാത്രി 11.59 വരെ കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്താൻ ക്യാബിനെറ്റ് തീരുമാനിച്ചുയെന്ന് പെഡ്രോ കാസ്റ്റിലോ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു.

Fuel Price Hike : ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം; പെറുവിൽ കർഫ്യൂ പ്രഖ്യാപിച്ച് ഭരണകൂടം

ലൈമാ: രാജ്യത്തെ ഇന്ധന വില വർധനയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് തടയിടാൻ കർഫ്യൂ പ്രഖ്യാപിച്ച് പെറുവിൻ ഭരണകൂടം. പെറുവിൽ കഴിഞ്ഞ ദിവസങ്ങളിലായി ഇന്ധനം, രാസവളം എന്നിവയുടെ വില വർധനയ്ക്കെതിരെ പ്രതിഷേധം കനത്തിരുന്നു. ഇതിനെ അടിച്ചമർത്തുന്നതിന് വേണ്ടിയാണ് പ്രസിഡന്റ് പെഡ്രോ കസിറ്റിലോ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 

പെറുവിലെ ജനങ്ങളുടെ പ്രാഥമിക അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പുലെർച്ചെ രണ്ട് മണി മുതൽ രാത്രി 11.59 വരെ കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്താൻ ക്യാബിനെറ്റ് തീരുമാനിച്ചുയെന്ന് പെഡ്രോ കാസ്റ്റിലോ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു. 

ALSO READ : ശ്രീലങ്കയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ; ആരോഗ്യ സേവനം അടിയന്തര ഘട്ടങ്ങളിൽ മാത്രം

ഏപ്രിൽ നാല് തിങ്കളാഴ്ച ഇന്ധന വില വർധനയ്ക്കെതിരെ പെറുവിൽ വൻ തോതിലാണ് പ്രെക്ഷോഭമുണ്ടായത്. റഷ്യ യുക്രൈൻ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ രാജ്യത്തിൽ ഇന്ധന വില ക്രമാതീതമായിട്ടാണ് ഉയർന്നിരിക്കുന്നത്. 

പ്രെക്ഷോഭത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി സർക്കാർ അറിയിച്ചുയെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തെക്കൻ നഗരമായ ഐക്കായിൽ കനത്ത നാശനഷ്ടമാണ് പ്രതിഷേധക്കാർ സൃഷ്ടിച്ചത്. 

ALSO READ : റഷ്യൻ ക്രൂഡ് വിലക്കുറവിൽ വാങ്ങാൻ ഇന്ത്യയ്ക്ക് എന്താണ് തടസ്സം; വിലകുറഞ്ഞ ക്രൂഡ് വാങ്ങി ഇന്ത്യയിലെ ഇന്ധന വിലവർധന തടയാൻ കഴിയുമോ?

കഴിഞ്ഞ ആഴ്ചയിൽ ഇന്ധനം രാസവളം വർധനയ്ക്കെതിരെ കർഷകരും ട്രക്ക് തൊഴിലാളികളും ചേർന്ന് പെറുവിലെ പ്രധാനപ്പെട്ട ഹൈവേകൾ തടഞ്ഞിരുന്നു. ഇത് രാജ്യത്തെ ഭക്ഷ്യ വില ക്രമാതീതമായി ഉയരുന്നതിന് വഴിവെക്കുകയും ചെയ്തു.  ഇതെ തുടർന്നാണ് പെറുവിൽ ഉടനീളമായി ഭരിക്കുന്ന ഇടത് സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നത്. 

ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് കാസ്റ്റിലോ സർക്കാർ ഇന്ധന നികുതി വെട്ടിക്കുറച്ചിരുന്നു. അതോടൊപ്പം മിനിമം വേതനം പത്ത് ശതമാനം ഉയർത്തുകയും ചെയ്തിരുന്നു. 

ALSO READ : മെയ് 9നകം റഷ്യ-യുക്രെയിൻ യുദ്ധം അവസാനിക്കും; ഈ ദിവസം തെരഞ്ഞെടുക്കാൻ കാരണം

യുക്രൈൻ റഷ്യൻ പ്രതിസന്ധിയെ തുടർന്ന് പെറുവിനെ പുറമെ നിരവിധി രാജ്യങ്ങളാണ് പണപ്പെരുപ്പം തുടങ്ങിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Read More