Home> World
Advertisement

Pakisthan: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഷാ മഹ്‌മൂദ് ഖുറൈഷിയ്ക്കും 10 വര്‍ഷം ജയില്‍ശിക്ഷ

Pakisthan Cipher case: പ്രത്യേക കോടതി തിങ്കളാഴ്ച്ചയാണ് വിധി പ്രസ്താവിച്ചത്. 2022 മാർച്ചിൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുഎസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിൾ വെളിപ്പെടുത്തി ഔദ്യോ​ഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Pakisthan: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഷാ മഹ്‌മൂദ് ഖുറൈഷിയ്ക്കും 10 വര്‍ഷം ജയില്‍ശിക്ഷ

ഇസ്ലാമാബാദ്: സൈഫർ കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷിയ്ക്കും പത്ത് വർഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. നിലവിൽ അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ് ഇരുവരും. 

പ്രത്യേക കോടതി തിങ്കളാഴ്ച്ചയാണ് വിധി പ്രസ്താവിച്ചത്. 2022 മാർച്ചിൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുഎസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിൾ വെളിപ്പെടുത്തി ഔദ്യോ​ഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ALSO READ: ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സെെനികർ കൊല്ലപ്പെട്ടു; പ്രതികരിക്കുമെന്ന് ബൈഡൻ

അദിയായ ജയിലിൽ 2023 ഡിസംബറിൽ ആണ് കേസിന്റെ പുനർവിചാരണ ആരംഭിച്ചത്. ഡിസംബർ 13ന് ഇമ്രാൻ ഖാനും ഖുറൈഷിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരുവർക്കും വേണ്ടി ഹാജരാകേണ്ടിയിരുന്ന മുൻ അഭിഭാഷകർ കോതിയിൽ കൃത്യമായി എത്തിച്ചേരാത്തതിനാൽ പുതിയ അഭിഭാഷകരെ കേസിൽ നിയമിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More