Home> World
Advertisement

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 17 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ സ്‌കൂളില്‍ വെടിവെപ്പ്; 17 പേര്‍ കൊല്ലപ്പെട്ടു

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡില്‍ ഒരു സ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ കുട്ടികളടക്കം 17 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട പത്തൊന്‍പത് വയസ്സുകാരനായ നിക്കോളസ് ക്രൂസ് എന്ന വിദ്യാര്‍ഥിയാണ് വെടിവെച്ചത്.

ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെയാണ് മജോരിറ്റി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ വെടിവെപ്പുണ്ടായത്. വെടിശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും പേടിച്ചോടി. 12 പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

തോക്കുമായി എത്തിയ നിക്കോളാസ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളിന് പുറത്ത് വെച്ച് മൂന്നുപേരെ വെടിവെച്ച ശേഷം സ്‌കൂളിനുള്ളിലേക്ക് കടന്ന നിക്കോളാസ് മറ്റ് 12 പേരെക്കൂടി കൊല്ലുകയായിരുന്നു. ഈ വര്‍ഷം അമേരിക്കയിലെ സ്‌കൂളുകളില്‍ നടക്കുന്ന പതിനെട്ടാമത്തെ വെടിവെപ്പാണിത്.

Read More