Home> World
Advertisement

ബാഗ്ദാദിലെ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ തീപിടിത്തം; 23 മരണം

ഗുരുതര കൊവിഡ് രോഗികള്‍ക്കായി നീക്കി വെച്ച ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മുപ്പതോളം പേര്‍ ചികിത്സയിൽ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്

ബാഗ്ദാദിലെ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ തീപിടിത്തം; 23 മരണം

ബാഗ്ദാദ്: ബാഗ്ദാദിലെ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ തീപിടിത്തം. 23 പേർ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇറാഖിന്റെ തലസ്ഥാനമായ ബാ​ഗ്ദാദിലെ (Baghdad) ഇബ്ന്‍-അല്‍-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് (ICU) ഞായറാഴ്ച തീപിടിത്തം ഉണ്ടായത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതില്‍ വന്ന പിഴവാണ് അപകടകാരണമെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടിത്തത്തിൽ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

വര്‍ഷങ്ങളായി തുടരുന്ന സംഘര്‍വും കുറഞ്ഞ നിക്ഷേപവും മൂലം ഇറാഖിലെ ആരോഗ്യമേഖല തികച്ചും അപര്യാപ്തമായ നിലയിലാണ്. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളോ കിടക്കകളുള്‍പ്പെടെയുള്ള ചികിത്സാസൗകര്യങ്ങളോ ഇല്ല. ബുധനാഴ്ച കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ദശലക്ഷം കടന്നതോടെ അറബിനാടുകളില്‍ ഏറ്റവുമധികം രോഗികളുള്ള രാജ്യമായി ഇറാഖ് മാറുകയും ചെയ്തു. കൊവിഡ് രോഗികളുടെ ദിനംപ്രതിയുള്ള വര്‍ധനവ് രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കിയിരിക്കുകയാണ്.

ALSO READ:Covid Second Wave: ദിനംപ്രതി ഉയർന്ന് രാജ്യത്തെ മരണനിരക്ക്; 2,767 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു

ഗുരുതര കൊവിഡ് രോഗികള്‍ക്കായി നീക്കി വെച്ച ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മുപ്പതോളം പേര്‍ ചികിത്സയിൽ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. രോഗികളുടെ ബന്ധുക്കളും അപകടസ്ഥലത്തുണ്ടായിരുന്നു.

അപകടസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന 120 പേരില്‍ 90 പേരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക സുരക്ഷാസേന അറിയിച്ചു. എന്നാല്‍ മരിച്ചവരുടേയോ പരിക്കേറ്റവരുടേയോ കൃത്യമായ കണക്ക് സുരക്ഷാസേന പുറത്തു വിട്ടിട്ടില്ല.

ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടകാരണമെന്ന് ആരോപിച്ച് പരക്കെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അപകടത്തെ കുറിച്ചന്വേഷിക്കാന്‍ സമിതിയെ നിയമിക്കണമെന്ന് ബാഗ്ദാദ് ഗവര്‍ണര്‍ മുഹമ്മദ് ജാബെര്‍ ആരോഗ്യമന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. രോഗികള്‍ക്കെതിരെയുള്ള അതിക്രമമാണിതെന്ന് മനുഷ്യാവകാശ കമ്മിഷന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അനിഷ്ടസംഭവത്തില്‍ ഉടനെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദെമി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More