Home> World
Advertisement

മെക്‌സിക്കോ: നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂചലനം, 15 പേര്‍ മരിച്ചു, 8.2 തീവ്രത

മെക്‌സിക്കോയുടെ ദക്ഷിണ മേഖലയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 15 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലുതായി കണക്കാവുന്ന ഭൂകമ്പത്തിന്‍റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 8.2 രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി.

മെക്‌സിക്കോ: നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂചലനം, 15 പേര്‍ മരിച്ചു, 8.2 തീവ്രത

മെക്സിക്കോ: മെക്‌സിക്കോയുടെ ദക്ഷിണ മേഖലയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 15 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലുതായി കണക്കാവുന്ന  ഭൂകമ്പത്തിന്‍റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 8.2 രേഖപ്പെടുത്തിയെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി. 

ഭൂകമ്പത്തെ  തുടർന്ന് മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍, കോസ്റ്റാറിക്ക, നിക്കരാഗ്വെ, പനാമ, ഹോണ്ടുറാസ് എന്നിവടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. 

മെക്‌സിക്കോയുടെ പ്രധാന നഗരമായ പിജിജിയാപ്പാനില്‍ നിന്ന് 123 കിലോ മീറ്റര്‍ മാറി കടലിനടയിലാണ് പ്രകമ്പനത്തിന്‍റെ ഉറവിടം. 90 സെക്കൻഡു നേരം ഭൂകമ്പം നീണ്ടു നിന്നു. 

ഇതിനു മുമ്പ് 1985 ലാണ് ഇത്രയും വലിയ ഭൂകമ്പമുണ്ടായത്. അന്ന് നാലു സ്റ്റേറ്റുകളിലുണ്ടായ ഭൂചലനത്തില്‍പ്പെട്ട് ആയിരങ്ങള്‍ മരിച്ചിരുന്നു.

Read More