Home> World
Advertisement

യു.എസ് സെനറ്റ്: ട്രംപിന് തിരിച്ചടി

അമേരിക്കൻ ഉപരിസഭയായ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ തിരിച്ചടി.

യു.എസ് സെനറ്റ്: ട്രംപിന് തിരിച്ചടി

വാഷിങ്ടൺ: അമേരിക്കൻ ഉപരിസഭയായ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ തിരിച്ചടി. 

അലബാമയിൽ നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി റോയ് മൂർ കനത്ത പരാജയം ഏറ്റുവാങ്ങി. ഡെമോക്രറ്റിക് പാർട്ടി സ്ഥാനാർഥി ഡൗ ജോൺസ് വിജയിച്ചു. 

വോട്ടെടുപ്പിൽ 49.9 ശതമാനം വോട്ട് ഡൗ ജോൺസിനും 48.4 ശതമാനം വോട്ട് റോയ് മൂറിനും ലഭിച്ചു. 25 വർഷമായി യാഥാസ്ഥിതിക നിലപാട് സ്വീകരിച്ചിരുന്ന അലബാമ സംസ്ഥാനം ആദ്യമായാണ് ഡെമോക്രറ്റിക് സ്ഥാനാർഥി‍യെ പിന്തുണക്കുന്നത്. 

തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ റോയ് മൂറിനെതിരെ ലൈംഗികാരോപണം  ഉയർന്നെങ്കിലും പ്രസിഡന്‍റ്  ഡൊണാൾഡ്  ട്രംപ് അത് തള്ളുകയായിരുന്നു.

 

Read More