Home> World
Advertisement

വിവാദങ്ങള്‍ക്ക് വിരാമമിട്ട് ബ്രെറ്റ് കവനോവ് യുഎസ് സുപ്രീം കോടതി ജഡ്ജിയായി

ഇതോടെ കോടതിയിലും ട്രംപ് പക്ഷത്തിന് അനുകൂലമായിരിക്കുകയാണ്.

വിവാദങ്ങള്‍ക്ക് വിരാമമിട്ട് ബ്രെറ്റ് കവനോവ് യുഎസ് സുപ്രീം കോടതി ജഡ്ജിയായി

വാഷിങ്ടണ്‍: വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ബ്രെറ്റ് കവനോവ് യുഎസിലെ 114-മത് സുപ്രീം കോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടു. 

ഇതോടെ കോടതിയിലും ട്രംപ് പക്ഷത്തിന് അനുകൂലമായിരിക്കുകയാണ്. കവനോവ് ജഡ്ജിസ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്ന് വന്നിരുന്നു. രണ്ട് വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് നിയമനത്തിന് അംഗീകാരം കിട്ടിയത്. 48 നെതിരെ 50 വോട്ടിനാണ് അംഗീകാരം ലഭിച്ചത്. 

കവനോവ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പാലോ ഓള്‍ട്ടോ സര്‍വകലാശാല അധ്യാപികയായ ക്രിസ്റ്റീന്‍ ബ്ലാസി ഫോര്‍ഡ് ആരോപണവുമായി രംഗത്തുവന്നിരുന്നു. ഹൈസ്‌കൂള്‍ കാലത്ത് പാര്‍ട്ടിക്കിടയില്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം.

എന്നാല്‍, ആരോപണം തള്ളി കവനോവ് രംഗത്തുവന്നിരുന്നു. അതിന് തൊട്ടുപിന്നാലെതന്നെ 1983ല്‍ യെല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് പാര്‍ട്ടിക്കിടെ കവനോവ് അശ്ലീലപ്രദര്‍ശനം നടത്തിയെന്ന് മറ്റൊരു സ്ത്രീയും ആരോപണമുന്നയിച്ചു.

Read More