Home> World
Advertisement

കഴിഞ്ഞ വർഷം ചാരിറ്റിക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് ലോകത്തിൽ ഏറ്റവും ധനികൻ

ആമസോണിൻ്റെ സ്ഥാപകനായ ബെസോസ് 10 ബില്യൺ ഡോളറാണ് ചാരിറ്റിക്കായി കഴിഞ്ഞ വർഷം ചിലവഴിച്ചത്. ദി ക്രോണിക്കിൾ ഓഫ് ഫിലാൻട്രോപി പുറത്ത് വിട്ട പട്ടിക പ്രകാരമാണ് ജോഫ് ബോസ് ഏറ്റവും കൂടുതൽ ചാരിറ്റി നൽകിയത്

കഴിഞ്ഞ വർഷം ചാരിറ്റിക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് ലോകത്തിൽ ഏറ്റവും ധനികൻ

ചാരിറ്റിക്കായി 2020ൽ ഏറ്റവും കുടുതൽ സംഭാവന നൽകി ലോകത്തിൽ ഏറ്റവും ധനികനായ  ജെഫ് ബെസോസ്. ആമസോണിൻ്റെ സ്ഥാപകനായ ബെസോസ് 10 ബില്യൺ ഡോളറാണ് ചാരിറ്റിക്കായി കഴിഞ്ഞ വർഷം ചിലവഴിച്ചത്.  ദി ക്രോണിക്കിൾ ഓഫ് ഫിലാൻട്രോപി പുറത്ത് വിട്ട പട്ടിക  പ്രകാരമാണ് ജോഫ് ബോസ് ഏറ്റവും കൂടുതൽ ചാരിറ്റി നൽകിയതെന്ന് പറയുന്നത്.

ഫോർബ്സിൻ്റെ കണ്ക്ക് പ്രകാരം ലോകത്തിൽ ഏറ്റവും വലിയ ധനികനാണ് ജെഫ് ബെസോസ്. 188 ബില്യൺ  ഡോളറാണ് ബെസോസിൻ്റെ വരുമാനം. കാലാവസ്ഥ വ്യതിയാനത്തിനെതിരായി ബെസോസ് നേതൃത്വം നൽകുന്ന ബെസോസ് എർത്ത് ഫണ്ടിലൂടെയാണ് ചാരിറ്റിക്കായി 2020ൽ ആമസോണിൻ്റെ സ്ഥാപകൻ ഫണ്ട് ചിലവഴിച്ചത്. കാലാവസ്ഥ വ്യത്യയാനത്തിനെതിരെ (Climate Change) പ്രവർത്തിക്കുന്ന വിവിധ സംഘടനങ്ങകൾക്കായി ബെസോസ് 790 മില്യൺ ഡോളറാണ് ചാരിറ്റിയിലൂടെ നൽകിയതെന്ന് ക്രോണിക്കല്ലിൻ്റെ പഠനത്തിൽ പറയുന്നു. 

ALSO READ: കമ്മ്യൂണിസ്റ്റ് ചൈനയുടെ തലവനെ വിമർശിച്ച ചൈനീസ് ശതകോടീശ്വരനെ ഇപ്പോൾ കാണാനില്ല?

ചാരിറ്റിക്കായി സംഭാവന നൽകുന്നതിൽ പട്ടികയിൽ രണ്ടാമതും മൂന്നാമതുമുള്ളത് നൈക്കിയുടെ സ്ഥാപകൻ ഫിൽ നൈറ്റും ഭാര്യ പെന്നിയുമാണുള്ളത്. ഇരുവരും ചേർന്ന് 900 മില്ല്യൺ ഡോളറാണ് നൈറ്റ് ഫൗണ്ടേഷൻ വഴിയും 300 മില്ല്യൺ ഡോളർ ഒർഗിയോൺ സർവകലാശാലയിലൂടെയാണ് ചാരിറ്റിക്കായി ഫണ്ട് ചിലവഴിച്ചത്.  നാലമതായി ഫേസ്ബുക്കിൻ്റെ (Facebook) ഉടമ മാർക്ക് സക്കർബെർഗും ഭാര്യയുമാണ് ക്രോണിക്കലിൻ്റെ പട്ടികയിൽ ള്ളത്. സക്കർബെഗും ഭാര്യ പ്രിസ്ക്കില്ലയും ചേർന്ന് 250 മില്ല്യൺ ഡോളർ ചാരിറ്റിക്കായി മാറ്റിവെച്ചു. 

ALSO READ: എന്തിന് വെറും 2 ദിവസം? 30 ദിവസത്തേക്ക് ചില്ലാകാൻ അവസരമൊരുക്കി Amazon Prime

അതേസമയം ബെസോസിന് (Jeff Bezos) ശേഷമുള്ള ആദ്യ പത്ത് സ്ഥാനത്തുള്ളവരുടെ കണക്ക് പ്രകാരം 2.6 ബില്ല്യൺ ഡോളർ മാത്രമാണ് ചാരിറ്റിക്കായി ചെലവഴിച്ചത്.  ഇത് 2011ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ് കണക്കാണ് ഇത്തവണത്തേത്.

കൂടുതൽ ‌രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Read More