Home> World
Advertisement

Afghanistan-Taliban : കാണ്ഡഹാറും ഹേറത്തും പിടിച്ചെടുത്ത് താലിബാൻ, കാബൂൾ ലക്ഷ്യം വെച്ച് താലിബാൻ തീവ്രവാദികൾ

Taliban അഫ്ഘാനിലെ രണ്ടാമത്തെ വലിയ നഗരമായി കാണ്ഡഹാർ (Kandahar) പിടിച്ചടക്കി. ട്വിറ്ററിലൂടെ താലിബാൻ ഇക്കാര്യം അറിയിച്ചത്.

Afghanistan-Taliban : കാണ്ഡഹാറും ഹേറത്തും പിടിച്ചെടുത്ത് താലിബാൻ, കാബൂൾ ലക്ഷ്യം വെച്ച് താലിബാൻ തീവ്രവാദികൾ

Kabul : അഫ്ഘാനിസ്ഥാനിൽ (Afghanistan) അനിശ്ചിതത്വം തുടരുന്നു. വിംഘടിത തീവ്രവാദ സംഘടനയായ താലിബാൻ (Taliban) അഫ്ഘാനിലെ രണ്ടാമത്തെ വലിയ നഗരമായി കാണ്ഡഹാർ (Kandahar) പിടിച്ചടക്കി. ട്വിറ്ററിലൂടെ താലിബാൻ ഇക്കാര്യം അറിയിച്ചത്. 

കാണ്ഡഹാർ പൂർണമായും പിടിച്ചടക്കി മുജാഹിദുകൾ നഗരത്തിന്റെ രക്തസാക്ഷി സ്ക്വയറിലെത്തിയെന്നാണ് താലിബാൻ വക്താവ് ട്വിറ്ററിൽ കുറിച്ചരിക്കുന്നത്. 

ALSO READ : Taliban - Afghanistan : താലിബാൻ കാബൂൾ 90 ദിവസങ്ങൾക്കുള്ളിൽ പിടിച്ചടക്കാൻ സാധ്യതയെന്ന് യുഎസ് ഇന്റലിജൻസ്

അഫ്ഘാൻ സൈന്യത്തെ സർക്കാർ കാണ്ഡഹാർ നഗരത്തിന്റെ പുറത്തേക്ക് പിൻവലിക്കുകയും ചെയ്തു. കാണ്ഡഹാറിന് പുറമെ ഹേറാത്തും താലിബാൻ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ 34 പ്രവശ്യകളുള്ള അഫ്ഘാന്റെ 11-ും താലിബാന്റെ അധീനതയിലായി. 

അതേസമയം പ്രശ്നത്തിൽ സമാധാന സ്ഥാപിക്കാൻ അഫ്ഘാൻ സർക്കാർ ഒത്തുതീർപ്പ് നിർദേശം ഖത്തറിൽ നടക്കുന്ന ചർച്ചകളിൽ മുന്നോട്ട് വെച്ചു. വെടി നിർത്തലിന് താലിബാൻ തയ്യാറായൽ അഫ്ഘാന്റെ അധികാരം പങ്കിടാമെന്നാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. 

ALSO READ : Afghanistan ധനമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന ഖാലിദ് പയേന്ദ രാജിവച്ച് രാജ്യം വിട്ടു

സ്ഥിതി ഇങ്ങനെ തുടർന്നാൽ 90 ദിവസങ്ങൾക്കുള്ളിൽ കാബൂൾ പിടിച്ചെടുക്കാനും സാധ്യതയുണ്ടെന്നാണ് യുഎസ് ഡിഫെൻസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അന്തരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞത്. യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിനെ ഉദ്ദരിച്ചാണ് അദ്ദേഹം ഇത് അറിയിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കൂടുതൽ പ്രദേശങ്ങൾ താലിബാൻ തീവ്രവാദികൾ പിടിച്ചടക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ഇന്നലെ വ്യാഴാഴ്ച താലിബാൻ പിടിച്ചെടത്ത ഗസ്നി പ്രവശ്യയിൽ നിന്ന് കാബൂളിലേക്ക് വെറും 150 കിലോമീറ്റർ ദൂരം മാത്രമെ ഉള്ളു. ഒരാഴ്ച കൊണ്ടാണ് താലിബാൻ തീവ്രവാദികൾ അഫ്ഘാനിസ്ഥാനിൽ പിടിച്ചെടുത്തത്.

ALSO READ ; Afghanistan - Taliban: താലിബാനെതിരെ അഫ്ഗാനിസ്ഥാൻ നേതാക്കൾ പോരാടണമെന്ന് ജോ ബൈഡൻ

താലിബാൻ അഫ്ഘാൻ പിടിച്ചടക്കുന്നതിനെ തുടർന്ന് അമേരിക്കയും ബ്രിട്ടണും തങ്ങളുടെ പിൻമാറ്റ നടപടികൾ വേഗത്തിലാക്കി. അഫ്ഘാനിൽ തുടരുന്ന ഇരു രാജ്യങ്ങളുടെ പൗരന്മാരെ ഈ ആഴ്ചയിൽ തന്നെ മടക്കി കൊണ്ടുവരാൻ തീരുമാനം. അതിനായി താൽക്കാലിക സുരക്ഷയ്ക്കായി യുഎസ് 3,000ത്തോളവും യുകെ 600 ഓളം സൈന്യത്തെയാണ് അഫ്ഘാനിൽ വിന്യസിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More