Home> World
Advertisement

Kabul Blast : കാബൂൾ വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനത്തിൽ 60 അഫ്ഗാൻ സ്വദേശികളും 13 അമേരിക്കൻ പട്ടാളക്കാരും കൊല്ലപ്പെട്ടു

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ്‌ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

Kabul Blast : കാബൂൾ വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനത്തിൽ 60 അഫ്ഗാൻ സ്വദേശികളും 13 അമേരിക്കൻ പട്ടാളക്കാരും കൊല്ലപ്പെട്ടു

Kabul : കാബൂൾ വിമാനത്താവളത്തിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ 13 അമേരിക്കൻ പട്ടാളക്കാർ കൊല്ലപ്പെട്ടു. താലിബാൻ (Taliban) അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് ശേഷം രാജ്യത്ത് നിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനിടയിൽ ഉണ്ടായ സ്ഫോടനം ആശങ്ക വര്ധിപ്പിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ്‌ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

അഫഗാനിസ്ഥാനിൽ (Afganistan)  നിന്ന് ആളുകളെ മാറ്റിപാർപ്പിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് നിന്ന് രക്ഷപ്പെടാനായി വിമാത്താവളത്തിൽ എത്തിയ ജനങ്ങൾക്ക് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ആരും വിമാനത്താവളത്തിലേക്ക് കൂട്ടമായി വരരുതെന്നും ആക്രമണത്തിന് സാധ്യതയുണ്ടെന്നും രാജ്യങ്ങൾ മുമ്പ് തന്നെ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.

ALSO READ:  Kabul Blast : കാബൂൾ വിമാനത്താവളത്തിന് സമീപം ഇരട്ട സ്ഫോടനം, 11 പേർ മരിച്ചതായി റിപ്പോർട്ട്

  അക്രമിച്ചവർക്ക് ഒരിക്കലും മാപ്പ് നൽകുകയോ അക്രമം മറക്കുകയോ ചെയ്യുകയില്ലെന്ന് അമേരിക്ക (America)  പറഞ്ഞു. ഇതിനെതിരെയ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിലാണ് ആക്രമണം ഉണ്ടായത്. ചാവേർ ആക്രമണം ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ALSO READ: Afganistan - Taliban : അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ജോലിക്ക് പുറത്ത് പോകരുതെന്ന് താലിബാൻ വക്താവ്

ഭീകരർക്ക് പ്രവർത്തിക്കാനുള്ള കേന്ദ്രമായി അഫ്​ഗാനിസ്ഥാനെ ഉപയോ​ഗിക്കാൻ അനുവദിക്കില്ലെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറ‍ഞ്ഞു. ഭീകരാക്രമണം സംബന്ധിച്ച് യുഎസിന് വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും താലിബാൻ (Taliban) വക്താവ് സബീഹുല്ല മുജാഹിദ് പറ‍ഞ്ഞു.

ALSO READ: Afganistan - Taliban : അഫ്ഗാനിസ്ഥാനിൽ നിന്ന് ഡൽഹിയിൽ എത്തിച്ച 78 പേരിൽ 16 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

കുട്ടികൾ ഉൾപ്പെടെ മരിച്ചതായാണ് റിപ്പോർട്ട്.  വിമാനത്താവളത്തിന് പുറത്ത് വെടിവയ്പ്പും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിന് മുന്നിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. വിമാനത്താവളത്തിന് സമീപത്ത് നിന്ന് ആളുകള്‍ മാറണമെന്നും അമേരിക്ക അറിയിച്ചു. ഐഎസ് ആക്രമണമുണ്ടാകുമെന്ന് അമേരിക്ക് അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More