Home> World
Advertisement

പ്രായം 39, പ്രസവിച്ച കുട്ടികളുടെ എണ്ണം 38!!

പിന്നീടങ്ങോട്ട്‌ ഇവര്‍ ഒന്നും, രണ്ടും, മൂന്നും, നാലുമായി 12 തവണ പ്രസവിച്ചു.

 പ്രായം 39, പ്രസവിച്ച കുട്ടികളുടെ എണ്ണം 38!!

ഉഗാണ്ട: ഉഗാണ്ടയിലെ കബിംബിരി എന്ന ഗ്രാമത്തിലാണ് 39കാരിയായ മറിയം എന്ന സ്ത്രീ താമസിക്കുന്നത്

ഉഗാണ്ടയിലുള്ള കുഗ്രാമങ്ങളില്‍ ഒന്നാണ് കബിംബിരി. മറിയം താമസിക്കുന്നത് കുറേ വീടുകള്‍ ചേര്‍ന്ന ഒരു ചേരിയില്‍ ആണ്. ഒരാള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ ഇത്രയും വീടുകള്‍ എന്തിനാണെന്നാണോ?

മറിയം ഒറ്റക്കല്ല ഇവിടെ താമസം. തന്‍റെ 38 കുട്ടികളും രണ്ടു ബന്ധുക്കളും അടങ്ങുന്നതാണ് മറിയത്തിന്‍റെ കുടുംബം. 
അതെ, 12 തവണ പ്രസവിച്ച 39കാരിയായ മറിയത്തിന് 38 കുട്ടികളാണുള്ളത്.

നാല് സഹോദരങ്ങളും അച്ഛനും രണ്ടാനമ്മയും അടങ്ങുന്നതായിരുന്നു മറിയത്തിന്‍റെ കുടുംബം. എന്നാല്‍, തന്‍റെ നാല് സഹോദരങ്ങളെയും വളരെ ചെറുപ്പത്തില്‍ തന്നെ മറിയത്തിന് നഷ്ടപ്പെട്ടിരുന്നു. 

മറിയത്തിന്‍റെ രണ്ടാനമ്മ ഇവരെ കൊല്ലാനായി ആഹാരത്തില്‍ കുപ്പിചില്ല് ചേര്‍ത്ത് നല്‍കുകയായിരുന്നു. എന്നാല്‍, ആ ശ്രമത്തില്‍ മറിയം മരണപ്പെട്ടില്ല. 

അവളെ കൂടി ഒഴിവാക്കാനായി 12ാം വയസില്‍ 40 വയസുകാരനെ കൊണ്ട് മറിയത്തെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. 

12ാം വയസില്‍ വിവാഹിതയായ മറിയം 13ാം വയസിലാണ് ആദ്യമായി പ്രസവിക്കുന്നത്. ആദ്യ പ്രസവത്തില്‍ ഇവര്‍ക്ക് ഇരട്ടക്കുട്ടികളായിരുന്നു. പിന്നീടങ്ങോട്ട്‌ ഇവര്‍ ഒന്നും, രണ്ടും, മൂന്നും, നാലുമായി 12 തവണ പ്രസവിച്ചു. 

ഇവരുടെ മൂത്ത കുട്ടിയു൦ ഇളയ കുട്ടിയും തമ്മില്‍ 23 വയസിന്‍റെ വ്യത്യാസമുണ്ട്. അതായത് മൂത്ത കുട്ടിയ്ക്ക് 25 വയസും ഏറ്റവും ഇളയ കുട്ടിയ്ക്ക് രണ്ടു വയസുമാണ് പ്രായം. 

6 തവണ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഇവര്‍ മൂന്ന് പ്രസവത്തില്‍ നാല് വീതവും, നാല് പ്രസവത്തില്‍ മൂന്ന് വീതവും രണ്ടു പ്രസവത്തില്‍ ഓരോന്ന് വീതവും കുട്ടികള്‍ക്ക് ജന്മം നല്‍കി. 

ഇതില്‍ 10 പേര്‍ പെണ്‍കുട്ടികളും, 28 പേര്‍ ആണ്‍കുട്ടികളുമാണ്. പണി തീരാത്ത കുറേ വീടുകളിലായാണ് 40ഓളം പേര്‍ താമസിക്കുന്നത്. ഏറെ ദാരിദ്രത്തിലും കഷ്ടപ്പാടിലുമാണ് മറിയവും കുടുംബവും ജീവിക്കുന്നത്. 

മദ്യപാനിയായ  ഭര്‍ത്താവ് ചിലവിനു പണം നല്‍കാറില്ലെന്നും താനൊരാളുടെ കഷ്ടപാടിലാണ് കുടുംബം കഴിഞ്ഞു കൂടുന്നതെന്നും മറിയം പറയുന്നു. മക്കളിലൊരാള്‍ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ട്. ചിലര്‍ പഠിക്കുന്നുണ്ട്. എന്നാല്‍, ഇതിനെല്ലാമുള്ള ചിലവുകള്‍ കണ്ടെത്താന്‍ തനിക്ക് സാധിക്കുന്നില്ലെന്നും മറിയം വ്യക്തമാക്കുന്നു.

 

TAGS

Read More