Home> World
Advertisement

പശ്ചിമ ആഫ്രിക്കയിൽ കൊള്ളക്കാർ തട്ടിയെടുത്ത കപ്പലില്‍ 18 ഇന്ത്യക്കാര്‍...

ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ബോണി ദ്വീപിൽ കടൽക്കൊള്ളക്കാര്‍ കപ്പൽ തട്ടിയെടുത്തു.

പശ്ചിമ ആഫ്രിക്കയിൽ കൊള്ളക്കാർ തട്ടിയെടുത്ത കപ്പലില്‍ 18 ഇന്ത്യക്കാര്‍...

നൈജീരിയ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ബോണി ദ്വീപിൽ കടൽക്കൊള്ളക്കാര്‍ കപ്പൽ തട്ടിയെടുത്തു. 

ഹോ​ങ്കോം​ഗ് ക​പ്പ​ലാണ് കടൽക്കൊള്ളക്കാര്‍ തട്ടിയെടുത്തത്. കപ്പലിലെ 19 നാവികരിൽ 18 ഇന്ത്യാക്കാരും തുർക്കി സ്വദേശിയുമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. നൈജീരിയയിലെ ബോണി ദ്വീപിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്. 

ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നതെന്ന് ക​ട​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന ആഗോ​ള ഏ​ജ​ന്‍​സി അ​റി​യി​ച്ചു. മൂന്ന് സംഘമടങ്ങുന്ന കൊള്ളക്കാര്‍ ഹോ​ങ്കോം​ഗ് കേന്ദ്രീകരിച്ചുള്ള നേവ് കോൺസ്റ്റലേഷൻ എന്ന കപ്പല്‍ തട്ടിയെടുക്കുകയായിരുന്നു. 

സംഭവത്തെത്തുടര്‍ന്ന് നൈജീരിയൻ സർക്കാരുമായി ഇന്ത്യൻ വിദേശകാര്യ വൃത്തങ്ങൾ ആശയവിനിമയം നടത്തി. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. 

Read More